പിറന്നാൾ ആഘോഷമാക്കാൻ കൊച്ചി മെട്രോ

കൊച്ചി: ഒന്നാം റെയിൽ ലിമിറ്റഡ് ഒരുക്കുന്നത് വിപുലമായ പരിപാടികൾ. വെള്ളിയാഴ്ച മുതൽ ഈ മാസം അവസാനം വരെ പരിപാടികൾ നടക്കും. 15നും 18നും ഇടയിൽ മെട്രോയിൽ യാത്ര ചെയ്യുന്നവർക്ക് പ്രത്യേക നറുക്കെടുപ്പിലൂടെ സമ്മാനം നേടാം. മെട്രോ പോകുന്ന വഴികളിലെ ജനപ്രതിനിധികളെ പങ്കെടുപ്പിച്ച് 17ന് ഇടപ്പള്ളി സ്റ്റേഷനിൽ കേക്ക് മുറിക്കും. അന്ന് രാവിലെ സ്റ്റേഷനിൽ മജീഷ്യൻ ഗോപിനാഥ് മുതുകാടി​െൻറ മാന്ത്രിക പ്രകടനം. വിവിധ ഓഫറുകളും മെട്രോ അവതരിപ്പിക്കുന്നുണ്ട്. 19 ലെ സൗജന്യ യാത്ര കൂടാതെ 15 മുതൽ 30 വരെ തീയതികളിൽ യാത്ര ചെയ്യുന്നവർക്ക് കൊച്ചി വൺ കാർഡ് എടുക്കാൻ പ്രത്യേക ഓഫർ നൽകും. ഇക്കാലയളവിൽ കൊച്ചി വൺ കാർഡ് എടുക്കുമ്പോഴുള്ള 237 രൂപ വിതരണ ചാർജ് ഉണ്ടായിരിക്കില്ല. ആലുവ സ്റ്റേഷ​െൻറ വലതുഭാഗം ജൂൺ 19ന് തുറക്കും. ജൈവകൃഷി പ്രോത്സാഹിപ്പിക്കാൻ മുട്ടം യാർഡിൽ പച്ചക്കറിയും ഫലവൃക്ഷങ്ങളും പിടിപ്പിക്കും. ഇവിടുത്തെ ഓരോ ജീവനക്കാരനും ഓരോ മരം എന്ന രീതിയിലാണ് നടപ്പാക്കുക. അഞ്ഞൂേറാളം ജീവനക്കാരാണ് ഇവിടെയുള്ളത്. മെട്രോയുടെ കഴിഞ്ഞ 365 ദിവസങ്ങളിലെ പ്രത്യേക സന്ദർഭങ്ങളും അസുലഭ മുഹൂർത്തങ്ങളും പകർത്തിയ ചിത്രങ്ങൾ കോർത്തിണക്കി പുസ്തകം പ്രസിദ്ധീകരിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അദ്ദേഹത്തി​െൻറ വസതിയിൽ െവച്ചായിരിക്കും ഇത് പ്രകാശനം ചെയ്യുക. മെട്രോയിലെ കുടുംബശ്രീ ജീവനക്കാരെ ആദരിക്കും. തദ്ദേശ മന്ത്രി കെ.ടി. ജലീൽ പങ്കെടുക്കും. കൊച്ചി മെട്രോ ഒന്നാം വാർഷികവുമായി ബന്ധപ്പെട്ട് നിരവധി പദ്ധതികൾ തയാറാക്കിയിട്ടുണ്ടെന്നും കെ.എം.ആർ.എൽ മാനേജിങ് ഡയറക്ടർ എ.പി.എം. മുഹമ്മദ് ഹനീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.