ചെങ്ങന്നൂർ: ഭരണകക്ഷിയായ യു.ഡി.എഫിലെ മുൻ ധാരണപ്രകാരം വൈസ് ചെയർപേഴ്സൻ സ്ഥാനം രാജിെവച്ച കേരള കോൺഗ്രസിലെ കുഞ്ഞുകുഞ്ഞമ്മ പറമ്പത്തൂരിെൻറ ഒഴിവിലേക്കുള്ള തെരഞ്ഞെടുപ്പ് വ്യാഴാഴ്ച നടക്കാനിരിേക്ക, കേരള കോൺഗ്രസിെൻറ തന്നെ സ്ഥാനാർഥിയായ വത്സമ്മ എബ്രഹാം മത്സരത്തിൽനിന്ന് പിന്മാറി. കുഞ്ഞുകുഞ്ഞമ്മ പറമ്പത്തൂർതന്നെ വീണ്ടും യു.ഡി.എഫിെൻറ വൈസ്ചെയർപേഴ്സൻ സ്ഥാനാർഥിയാകും. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ടെലിഫോൺ സംഭാഷണം വിവാദമായതിനെ തുടർന്ന് വത്സമ്മ എബ്രഹാമിനെ തൽസ്ഥാനത്തേക്ക് പിന്തുണക്കേണ്ടതിെല്ലന്ന കോൺഗ്രസ് തീരുമാനത്തെ തുടർന്നാണ് കുഞ്ഞുകുഞ്ഞമ്മ പറമ്പത്തൂരിന് മത്സരിക്കാൻ വീണ്ടും അവസരം ലഭിച്ചത്. യു.ഡി.എഫിന് 12 അംഗങ്ങൾ ഉള്ളതിൽ ഒമ്പതുപേർ കോൺഗ്രസിെൻറയും മൂന്നുപേർ കേരള കോൺഗ്രസ് -എമ്മിെൻറയും അംഗങ്ങളാണ്. എൻ.ഡി.എ സ്ഥാനാർഥിയായി ഗീത കുശൻ മത്സരിക്കും. ഇടതുമുന്നണിക്കും സ്ഥാനാർഥി ഉണ്ടാകും. കക്ഷിനില: ആകെ സീറ്റ് 27. യു.ഡി.എഫ് -12, എൽ ഡി.എഫ് -ഒമ്പത്. എൻ.ഡി.എ -ആറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.