ആലപ്പുഴ: ഒരുപാട് പേർക്ക് ജീവരക്തം നൽകി പ്രവർത്തനവഴിയിൽ പത്ത് വർഷം പിന്നിടുകയാണ് ആലപ്പുഴ ജില്ല സന്നദ്ധ രക്തദാന സമിതി. ജൂൺ 14 രക്തദാന ദിനമായി ആചരിക്കുേമ്പാൾ പിന്നിട്ട നാളുകളിലെ പ്രവർത്തനങ്ങളിൽ ചാരിതാർഥ്യത്തോടെ ഒാർക്കുന്നു സമിതിയുടെ അണിയറക്കാർ. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി കേന്ദ്രമാക്കിയാണ് രക്തദാന സമിതിയുടെ പ്രവർത്തനം. വിവിധ പ്രഫഷനൽ കോളജുകൾ ഉൾെപ്പടെ സന്നദ്ധ സംഘടനകളുമായി ചേർന്ന് രക്തദാന ക്യാമ്പുകൾ നടത്തുന്നു. സർക്കാർ ആശുപത്രി രക്തബാങ്കുകളിൽ രക്തം എത്തിക്കുന്നതടക്കം ശ്രമകരമാണ് പ്രവർത്തനങ്ങൾ. രോഗികളുടെ ആവശ്യാനുസരണം രക്തത്തിലെ ഘടകങ്ങൾ വേർതിരിച്ചാണ് വിതരണം ചെയ്യുന്നത്. ഇതിനായി എഫോറസിസ് മെഷീനും മെഡിക്കൽ കോളജ് ബ്ലഡ് ബാങ്കിലുണ്ട്. ഇത് രോഗികൾക്ക് വളരെ പ്രയോജനം ചെയ്യുന്നു. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ സാമ്പത്തിക സഹായമോ ആനുകൂല്യങ്ങളോ ഇല്ലാതെയാണ് ഇതുവരെ പ്രവർത്തനം. രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് കേരള സ്റ്റേറ്റ് എയ്ഡ്്സ് കൺട്രോൾ സൊസൈറ്റിയിൽനിന്ന് ലഭിച്ചിരുന്ന ചെറിയ സാമ്പത്തിക സഹായം ഇപ്പോൾ നൽകുന്നില്ല. രക്ത ദാതാക്കൾക്ക് ലഘുഭക്ഷണം നൽകാനായിരുന്നു തുക വിനിയോഗിച്ചിരുന്നത്. പ്രതിവർഷം 2000 യൂനിറ്റ് രക്തമാണ് വിവിധ രക്ത ബാങ്കുകളിലേക്കായി നൽകിവരുന്നത്. കൂടാതെ ബോധവത്കരണ സെമിനാറുകൾ, ചർച്ച ക്ലാസുകൾ എന്നിവയും സമിതി നടത്തുന്നു. ഏറ്റവും കൃത്യമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് അവാർഡുകളും സംഘടന നൽകുന്നുണ്ട്. നെഗറ്റീവ് രക്തഗ്രൂപ്പിെൻറ അഭാവം പലപ്പോഴും പ്രതിസന്ധികൾ സൃഷ്ടിക്കാറുെണ്ടന്ന് ജില്ല കോഓഡിനേറ്റർ എം. മുഹമ്മദ് കോയ 'മാധ്യമ'ത്തോട് പറഞ്ഞു. ഇതെല്ലാം പരിമിതികൾക്കുള്ളിൽ നിന്നു തന്നെ തരണം ചെയ്താണ് സംഘടന മുന്നോട്ട് പോകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.