ബിരുദാനന്തര ബിരുദ ഏകജാലക പ്രവേശനം: ഓൺലൈൻ രജിസ്േട്രഷൻ 25 മുതൽ കോട്ടയം: എം.ജി സർവകലാശാലയോട് അഫിലിയേറ്റ് ചെയ്ത സർക്കാർ/എയിഡഡ്/സ്വാശ്രയ ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ ഏകജാലകം വഴിയുള്ള ഒന്നാം വർഷ ബിരുദാനന്തര ബിരുദ േപ്രാഗ്രാമുകളിലേക്കുള്ള ഓൺലൈൻ രജിസ്േട്രഷൻ ഈ മാസം 25ന് ആരംഭിക്കും. സർവകലാശാല നേരിട്ട് ഏകജാലക സംവിധാനത്തിലൂടെ മെറിറ്റ് സീറ്റുകളിലേക്കും പട്ടികജാതി/വർഗ/സാമൂഹികമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾ (എസ്.ഇ.ബി.സി)/മുന്നോക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർ (ഇ.ബി.എഫ്.സി) എന്നിവർക്കായി സംവരണം ചെയ്ത സീറ്റുകളിലെ അലോട്ട്മെൻറ് നടത്തും. www.cap.mgu.ac.in എന്ന വെബ്സൈറ്റിലെ PGCAP എന്ന ലിങ്കിൽ പ്രവേശിച്ച് 'അക്കൗണ്ട് ക്രിയേഷൻ' ലിങ്കിൽ ക്ലിക്ക് ചെയ്ത് അപേക്ഷെൻറ പേര്, ഇ-മെയിൽ വിലാസം, ജനനതീയതി, സംവരണ വിഭാഗം എന്നീ വ്യക്തിഗത വിവരങ്ങൾ നൽകി പാസ് വേർഡ് സൃഷ്ടിച്ചശേഷം ഓൺലൈനായി നിശ്ചിത ആപ്ലിക്കേഷൻ ഫീസ് ഒടുക്കേണ്ടതാണ്. ഓൺലൈൻ രജിസ്േട്രഷൻ ജൂൺ 29 വരെ നടത്താം. ആദ്യ അലോട്ട്മെൻറ് ജൂലൈ ഒമ്പതിന് നടത്തും. കൂടുതൽ വിവരങ്ങൾ www.cap.mgu.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-മെയിൽ :pgcap@mgu.ac.in ബിരുദ ഏകജാലകം: ആദ്യ അലോട്ട്മെൻറ് 18ന് ഏകജാലകം വഴിയുള്ള ഡിഗ്രി പ്രവേശനത്തിനുള്ള ഒന്നാംഘട്ട അലോട്ട്മെൻറ് ജൂൺ 18ന് പ്രസിദ്ധീകരിക്കും. അർഹത നേടുന്നവർ അലോട്ട്മെൻറ് മെമ്മോയുടെ പ്രിൻറൗട്ട് എടുത്ത് ഓൺലൈനായി സർവകലാശാല അക്കൗണ്ടിൽ ഫീസടച്ച് ഈ മാസം 20ന് വൈകീട്ട് 4.30നകം അലോട്ട്മെൻറ് ലഭിച്ച കോളജിൽ യോഗ്യത തെളിയിക്കുന്ന അസ്സൽ സാക്ഷ്യപത്രങ്ങൾ സഹിതം ഹാജരായി പ്രവേശനം നേടണം. ജൂൺ 20നകം ഫീസ് ഒടുക്കാത്തവരുെടയും ഫീസൊടുക്കിയ ശേഷം കോളജിൽ പ്രവേശനം നേടാത്തവരുടെയും അലോട്ട്മെൻറ് റദ്ദാക്കും. തുടർന്നുള്ള അലോട്ട്മെൻറിലേക്ക് ഇവരെ പരിഗണിക്കില്ല. ലഭിച്ച അലോട്ട്മെൻറിൽ സംതൃപ്തനാണെങ്കിൽ തുടർ അലോട്ട്മെൻറിൽ പരിഗണിക്കപ്പെടാതിരിക്കാൻ അവശേഷിക്കുന്ന ഹയർ ഓപ്ഷനുകൾ റദ്ദാക്കണം. ജൂൺ 21 മുതൽ 22 വരെ ഓപ്ഷനുകൾ പുനഃക്രമീകരിക്കാൻ സൗകര്യം ലഭ്യമാണ്. ക്യാറ്റ് എം.ജി.യു 2018-19: റാങ്ക് ലിസ്റ്റ് സർവകലാശാലയിലെ വിവിധ പഠന വകുപ്പുകളിലെ ബിരുദാനന്തര ബിരുദ േപ്രാഗ്രാമുകളിലേക്കുള്ള പ്രവേശനത്തിനായി നടത്തിയ പ്രവേശന പരീക്ഷയുട റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. യോഗ്യരായ വിദ്യാർഥികളെ ഉൾക്കൊള്ളിച്ച് സെലക്ട് ലിസ്റ്റ് പിന്നീട് പ്രസിദ്ധീകരിക്കും. റാങ്ക് ലിസ്റ്റ് www.cat.mgu.ac.in വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 9526261718. പ്രാക്ടിക്കൽ അഞ്ചാം സെമസ്റ്റർ ബി.സി.എ (2013 അഡ്മിഷന് മുമ്പ് സപ്ലിമെൻററി/ഇംപ്രൂവ്മെൻറ്/മേഴ്സി ചാൻസ്) ഫെബ്രുവരി 2018 പരീക്ഷയുടെ പ്രാക്ടിക്കൽ ജൂൺ 20ന് തൃപ്പൂണിത്തുറ ചിന്മയ വിദ്യാപീഠിൽ നടത്തും. വിശദ ടൈംടേബിൾ വെബ്സൈറ്റിൽ. 2018 മേയിൽ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടത്തിയ അഞ്ചാം സെമസ്റ്റർ ബി.എ (സി.ബി.സി.എസ്.എസ്) സ്പെഷൽ സപ്ലിമെൻററി പരീക്ഷയുടെ കഥകളി വേഷം പ്രാക്ടിക്കൽ ജൂൺ 18 മുതൽ 19 വരെ തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നടത്തും. വിശദ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ. പിഎച്ച്.ഡി അഭിരുചി പരീക്ഷഫലം ജൂൺ രണ്ടിന് നടത്തിയ പിഎച്ച്.ഡി അഭിരുചി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പരീക്ഷഫലവും മാർക്ക് ലിസ്റ്റും www.cat.mgu.ac.in വെബ്സൈറ്റിൽ. പരീക്ഷഫലം 2017 ജനുവരിയിൽ സ്കൂൾ ഓഫ് എൻവയൺമെൻറൽ സയൻസസിൽ നടത്തിയ ഒന്നാം സെമസ്റ്റർ എം.എസ്സി (എൻവയൺമെൻറൽ ആൻഡ് അറ്റ്മോസ്ഫെറിക് സയൻസ് സി.എസ്.എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.