കൊച്ചി: പ്രമുഖ അമ്യൂസ്മെൻറ് പാർക്കായ വണ്ടർലാ കൊച്ചി സന്ദർശകർക്കായി റമദാൻ ആഘോഷങ്ങൾ ഒരുക്കി. പാർക്കിലെ വൈവിധ്യമാർന്ന 56 റൈഡുകൾക്കൊപ്പം റമദാൻ ആഘോഷങ്ങളുടെ ഭാഗമായി ദിവസേന വൈകുന്നേരം ആറു മുതൽ 7.30 വരെ നീളുന്ന ലൈവ് സ്റ്റേജ് ഷോയാണ് പ്രധാന ആകർഷണം. ഒപ്പം കൊതിയൂറുന്ന റമദാൻ വിഭവങ്ങളുടെ ഭക്ഷ്യമേളയും പ്രത്യേക പ്രാർഥനാ സൗകര്യവും ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ ടിക്കറ്റുകൾ 10 ദിവസം മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് പാർക്ക് പ്രവേശന നിരക്കിൽ 10 ശതമാനം കിഴിവും കൂടാതെ ഒറിജിനൽ കോളജ് ഐ.ഡി കാർഡുമായി വരുന്ന 22 വയസ്സിൽ താഴെയുള്ളവർക്ക് 20 ശതമാനം വരെ ഇളവും ലഭിക്കും. ബുക്കിങ്ങിന്: www.wonderla.com. ഫോൺ: 7593853107, 0484 2684009.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.