ബിന്ദു പദ്​മനാഭ​െൻറ വസ്തുക്കൾ വിറ്റത്​ വ്യാജ മുക്ത്യാർ ഉപയോഗിച്ചെന്ന്​ റിപ്പോർട്ട്

ചേർത്തല: കോടികളുടെ സ്വത്തിനുടമയായ കടക്കരപ്പള്ളി സ്വദേശിനി ബിന്ദു പദ്മനാഭ​െൻറ വസ്തുക്കൾ വിൽപന നടത്തിയത് വ്യാജ മുക്ത്യാർ ഉപയോഗിച്ചാണെന്ന് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥനായ കുത്തിയതോട് സി.ഐ ചേർത്തല ഡിവൈ.എസ്.പിക്കാണ് റിപ്പോർട്ട് നല്‍കിയത്. രേഖകൾ വിശദമായി പരിശോധിച്ച് വ്യാഴാഴ്ച ജില്ല പൊലീസ് മേധാവിയുമായി ചർച്ച ചെയ്ത ശേഷം അറസ്റ്റ് ഉൾപ്പെടെ നടപടികളിലേക്ക് നീങ്ങുമെന്ന് ഡിവൈ.എസ്.പി എ.ജി. ലാൽ പറഞ്ഞു. അതേസമയം പൊലീസ് നടപടികൾ ഇഴയുന്നത് പ്രതികൾക്ക് രക്ഷപ്പെടാനുള്ള അവസരം ഒരുക്കുന്നതിനും മുൻകൂർ ജാമ്യം നേടുന്നതിനുമാണെന്ന ആരോപണവുമുണ്ട്. ബിന്ദു പദ്മനാഭനെന്ന പേരിൽ രജിസ്ട്രാർ ഓഫിസിൽ എത്തി മുക്ത്യാറിൽ ഒപ്പിട്ടതായി കുറ്റസമ്മതം നടത്തിയ കുറുപ്പംകുളങ്ങര സ്വദേശിയെ ബുധനാഴ്ച ഡിവൈ.എസ്.പി ചോദ്യം ചെയ്തില്ല. മറ്റ് തിരക്കുകൾ ഉണ്ടായിരുന്നതിനാലാണ് ചോദ്യംചെയ്യാതിരുന്നതെന്നാണ് വിശദീകരണം. എന്നാൽ, തനിക്ക് വധഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം നൽകണമെന്നും ഇവർ പൊലീസ് ഉന്നതാധികാരികളോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. കേസിൽ കൂടുതൽ പ്രതികളുണ്ടെന്നാണ് പൊലീസി​െൻറ നിഗമനം. ബിന്ദു പദ്മനാഭൻ ജീവിച്ചിരിപ്പുണ്ടോയെന്നതിലും വ്യക്തത വരുത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന പിതാവി​െൻറ കുടുംബ പെൻഷന്‍ അഞ്ച് വർഷമായി ബിന്ദു കൈപ്പറ്റുന്നില്ലെന്ന് കണ്ടെത്തി. അവിവാഹിതയായതിനാല്‍ കുടുംബ പെന്‍ഷന്‍ ബിന്ദുവിനാണ് ലഭിച്ചിരുന്നത്. നേരേത്ത ട്രഷറിയിൽ എത്തി കൃത്യമായി പെൻഷൻ വാങ്ങിയിരുന്നു. ബിന്ദുവി​െൻറ വിദേശത്തുള്ള സഹോദരന്‍ കടക്കരപ്പള്ളി പദ്മനിവാസിൽ പി. പ്രവീണ്‍കുമാര്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടം കണ്ടെത്താനായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.