ആലപ്പുഴ: കാലവർഷത്തിൽ കിഴക്കൻ വെള്ളത്തിെൻറ കുത്തൊഴുക്കിെൻറ ഭീതിയിലാണ് ആലപ്പുഴ. കുട്ടനാട് കിഴക്കൻ മേഖലയിലെ പല തുരുത്തുകളും ഇപ്പോൾത്തന്നെ ഒറ്റപ്പെട്ടു. കുട്ടനാട് ഉൾപ്പെടെ നാല് താലൂക്കുകളിൽ വെള്ളപ്പൊക്ക ഭീഷണിമൂലം വ്യാഴാഴ്ച വിദ്യാലയങ്ങൾക്ക് അവധി നൽകി. ശക്തമായ മഴെയക്കാൾ ഭീഷണിയാണ് കിഴക്കുനിന്നുള്ള മഴവെള്ളത്തിെൻറ ഇറക്കം. അച്ചൻകോവിൽ, മണിമല ആറുകളുടെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതാണ് പടിഞ്ഞാറോട്ടുള്ള വരവ് കൂടാൻ കാരണം. വേമ്പനാട്ടുകായലിെൻറ കൈവഴികളെല്ലാം കരകവിഞ്ഞുതുടങ്ങി. കുട്ടനാട്ടിൽ രണ്ടാംകൃഷി തുടങ്ങിയ ഏക്കറുകണക്കിന് പാടശേഖരങ്ങളിൽ പലയിടത്തും മടവീണ് കൃഷി നശിച്ചു. കഴിഞ്ഞമാസം ബലപ്പെടുത്തിയ ബണ്ടുകളാണ് കിഴക്കൻ വെള്ളത്തിെൻറ ഒഴുക്കിൽ കുത്തിയൊലിച്ചുപോയത്. വിത കഴിഞ്ഞ് ദിവസങ്ങൾ മാത്രമായ പാടശേഖരങ്ങളാണ് വെള്ളത്തിനടിയിലായത്. ഇതിനകംതന്നെ 600 ഏക്കറിലെ കൃഷി നശിച്ചിട്ടുണ്ട്. തോട്ടപ്പള്ളി സ്പിൽവേയിലെ പൊഴി മുറിച്ച് വെള്ളം കടലിലേക്ക് ഒഴുക്കുന്നുണ്ടെങ്കിലും അനിയന്ത്രിതമായ കിഴക്കൻ വെള്ളത്തിെൻറ വരവ് എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിച്ചു. ഒരുവശത്ത് വ്യാപകമായ മടവീഴ്ചയും മറുവശത്ത് വെള്ളം കയറി ജീവിതം ദുരിതപൂർണമായ അവസ്ഥയും. നിരവധി സ്ഥലങ്ങളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. കുട്ടനാട്, അമ്പലപ്പുഴ താലൂക്കുകളിലാണ് കൂടുതൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.