മന്ത്രി എ.കെ. ശശീന്ദ്രന് അകമ്പടി പോയ പൊലീസ് വാഹനം ഇടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്

കാലടി: മന്ത്രി എ.കെ. ശശീന്ദ്രന് അകമ്പടി പോയ പൊലീസ് വാഹനമിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ബുധനാഴ്ച രാത്രി 7.30ഒാടെ മറ്റൂർ മരോട്ടിച്ചുവട് ജങ്ഷനിലാണ് കരുമാലൂർ മനയ്ക്കപ്പടി മംഗളം കോളനിയിൽ വീരുത്തിൽ നാരായണന് (47) പരിക്കേറ്റത്. ഈ ഭാഗത്ത് ഭരണി വിൽക്കുന്ന വഴിയോര കച്ചവടക്കാരനാണ്. എം.സി റോഡ് മുറിച്ചുകടക്കുന്നതിനിടെ കാലടി പൊലീസ് ജീപ്പാണ് ഇടിച്ചത്. തലക്ക് പരിേക്കറ്റ നാരായണനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രി അര മണിക്കൂറിലധികം വേണ്ട നിർദേശങ്ങൾ നൽകിയ ശേഷമാണ് ആശുപത്രിയിൽനിന്ന് പോയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.