സാക്ഷരത മിഷൻ തുടർ വിദ്യാഭ്യാസ സംഗമം ഇന്ന്

ആലപ്പുഴ: സംസ്ഥാന സാക്ഷരത മിഷൻ അതോറിറ്റി നടത്തുന്ന തുടർ വിദ്യാഭ്യാസ പരിപാടികൾ സജീവമാക്കുന്നതി​െൻറ ഭാഗമായി ജില്ല സാക്ഷരത മിഷൻ ബുധനാഴ്ച രാവിലെ 10.30ന് ജില്ല പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ തുടർ വിദ്യാഭ്യാസ സംഗമം നടത്തും. ജനപ്രതിനിധികൾ, തുടർ വിദ്യാഭ്യാസ പ്രവർത്തകർ, റിസോഴ്സ് പേഴ്സൻമാർ, േപ്രരക്മാർ എന്നിവർ പങ്കെടുക്കും. ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ഉദ്ഘാടനം ചെയ്യും. നൂതന പദ്ധതികളായ നവചേതന, സമഗ്ര, അക്ഷരസാഗരം, ഭാഷ സർട്ടിഫിക്കറ്റ് കോഴ്സുകൾ എന്നിവക്കുപുറമെ സാക്ഷരത മിഷൻ നടത്തിവരുന്ന അക്ഷരലക്ഷം പദ്ധതി, നാല്, ഏഴ്, 10, ഹയർ സെക്കൻഡറി തുല്യത കോഴ്സുകൾ എന്നിവയും നടത്തുന്നുണ്ട്. വിവിധ പദ്ധതികൾ വിജയകരമായി നടപ്പാക്കാനും ജൂലൈ നാലിന് നടക്കുന്ന അക്ഷരലക്ഷം പരീക്ഷയിൽ സർവേയിലൂടെ കണ്ടെത്തിയ മുഴുവൻപേരെയും പരീക്ഷ എഴുതിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിക്കാനും വേണ്ടിയാണ് ജില്ലതല തുടർവിദ്യാഭ്യാസ സംഗമം നടത്തുന്നത്. പരിപൂർണ സാക്ഷരത കൈവരിക്കുക എന്ന ലക്ഷ്യത്തോടെ സാക്ഷരത മിഷൻ നടത്തുന്ന പദ്ധതിയാണ് അക്ഷരലക്ഷം പദ്ധതി. 1693 പേരാണ് ജില്ലയിൽനിന്ന് പരീക്ഷ എഴുതുന്നത്. ജില്ലയിൽ എട്ട് പട്ടികജാതി കോളനിയിലാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ മുന്നോടിയായി ഈ കോളനികളിൽ സർവേ നടത്തിയിരുന്നു. സർവേയിലൂടെ കണ്ടെത്തിയ പഠിതാക്കളാണ് ക്ലാസിൽ എത്തുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾക്ക് സാക്ഷരത മിഷൻ നടപ്പാക്കുന്ന പദ്ധതി ജില്ലയിൽ മണ്ണഞ്ചേരി പഞ്ചായത്തിലാണ് നടപ്പാക്കുന്നത്. ചേർത്തല എസ്.എൻ കോളജിലെ എൻ.എൻ.എസ് ടീം അംഗങ്ങളാണ് ഇൻസ്ട്രക്ടർമാർ. ഭാഷ സർട്ടിഫിക്കറ്റ് കോഴ്സുകളായ പച്ചമലയാളം, ഗുഡ് ഇംഗ്ലീഷ്, അബി ഹിന്ദി കോഴ്സുകളുടെ രജിസ്േട്രഷൻ ആരംഭിച്ചു. ജില്ലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കോഴ്സി​െൻറ രജിസ്േട്രഷൻ ഉൗർജിതമാക്കാനുള്ള ശ്രമം തുടങ്ങി. ജില്ലയിൽ നാലാംതരം, ഏഴാംതരം, 10ാം തരം, ഹയർ സെക്കൻഡറി കോഴ്സുകൾ ഉൗർജിതമായി നടത്തിവരുന്നു. തുല്യത രജിസ്േട്രഷനുകൾ വർധിപ്പിച്ച് സമ്പൂർണ നാലാംതരം തുല്യതയിൽ തുടങ്ങി സമ്പൂർണ ഹയർ സെക്കൻഡറി തുല്യതയിൽ ജില്ലയെ എത്തിക്കാനുള്ള പ്രവർത്തനം നടന്നുവരുന്നു. പാർശ്വവത്കരിക്കപ്പെട്ട വിഭാഗമായ ട്രാൻസ്െജൻഡേഴ്സിനെ സമൂഹത്തി​െൻറ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സമന്വയ പദ്ധതിയും നിലവിലുണ്ട്. ജില്ലയിൽ നാലാംതരത്തിലും ഏഴാംതരത്തിലും ഈ വിഭാഗത്തിലുള്ള പഠിതാക്കളുണ്ട്. അപകടകരമായ മരങ്ങളും ചില്ലകളും മുറിച്ചുനീക്കണം ചെങ്ങന്നൂർ: കാലവർഷം ശക്തമാകുന്ന സാഹചര്യത്തിൽ അപകടസാധ്യത വർധിക്കുമെന്നതിനാൽ വ്യക്തികളും സ്ഥാപനങ്ങളും അവരവരുടെ ഭൂമിയിൽ അപകടകരമായി നിൽക്കുന്ന മരങ്ങളും ചില്ലകളും അടിയന്തരമായി മുറിച്ചുനീക്കണമെന്ന് കെ.എസ്.ഇ.ബി അറിയിച്ചു. വ്യക്തികളും സ്ഥാപനങ്ങളും അവരവരുടെ ഭൂമിയിെല മരങ്ങൾ വീണ് ഉണ്ടാകുന്ന എല്ലാ അപകടങ്ങൾക്കും നാശനഷ്ടങ്ങൾക്കും നഷ്ടപരിഹാരം നൽകാൻ ദുരന്തനിവാരണ നിയമം, 2005 സെക്ഷൻ 30 (2) v പ്രകാരം ബാധ്യസ്ഥരാണ്. ആയതിനാൽ അപകടകരമായി നിൽക്കുന്ന മരങ്ങളും ചില്ലകളും ഉടമകൾ സ്വന്തം ചെലവിൽ അടിയന്തരമായി മുറിച്ചുനീക്കണമെന്ന് അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.