ഇത് പരിശുദ്ധ റമദാൻ മാസം. ക്ഷമയുടെയും സഹനത്തിെൻറയും ത്യാഗത്തിെൻറയും ദിനങ്ങളിലൂടെയാണ് ഒാരോ വിശ്വാസിയും കടന്നു പോകുന്നത്. വർത്തമാനകാലത്ത് റമദാെൻറ പ്രസക്തി മുെമ്പങ്ങുമില്ലാത്ത വിധം വർധിച്ചുവെന്ന കാര്യം നിസ്സംശയം പറയാം. സ്വയം ഒതുങ്ങിയൊടുങ്ങുന്ന വർത്തമാന കാലഘട്ടത്തിൽ മാനവികതയെ ഉയർത്തിപ്പിടിക്കുന്ന മഹാദർശനത്തെ മനുഷ്യരാശിക്ക് മുന്നിൽ ഒരിക്കൽ കൂടി ഉയർത്തിക്കാണിക്കുകയാണ് ഇൗ പുണ്യമാസം. ഇന്ത്യയെപ്പോലെ ഒരു ബഹുസ്വര സമൂഹത്തിൽ എല്ലാ മത ദർശനങ്ങളെയും സമഭാവനയോടെ കാണാനുള്ള വിശുദ്ധ പദ്ധതിയിലേക്ക് മാലോകരെ കൂട്ടിക്കൊണ്ടു പോകുന്നു എന്നതാണ് റമദാൻ മാസത്തിെൻറ പ്രത്യേകത. അറിഞ്ഞും അറിയാതെയും ചെയ്തുപോയ പാപങ്ങള്‍ അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് വിശുദ്ധിയുടെ പാതയിലേക്ക് വിശ്വാസികളെ കൈപിടിച്ച് കൂട്ടിക്കൊണ്ടുവരികയാണു റമദാന്‍. വിശ്വാസത്തിെൻറ അടയാളങ്ങളായ നോമ്പിേൻറയും സക്കാത്തിേൻറയും വിശുദ്ധ പാഠങ്ങൾ വിശ്വാസികളിൽ ഉൗട്ടിയുറപ്പിക്കുന്ന റമദാന്‍ ദിനങ്ങളെ പുണ്യകാലമെന്നല്ലാതെ മറ്റൊന്നും വിശേഷിപ്പിക്കാനാവില്ല. ആത്മവിശുദ്ധി വരുത്തുന്ന ത്യാഗം മനുഷ്യനെ ദൈവത്തോട് കൂടുതൽ അടുപ്പിക്കും. ആ ത്യാഗം മറ്റുള്ളവർക്ക് വേണ്ടിയാകുേമ്പാൾ അതിന് മഹത്വമേറും. അന്യനു വേണ്ടി സ്വന്തം സുഖങ്ങൾ മാറ്റിവെക്കാൻ മനസ്സുള്ളവരുടെ എണ്ണമേറുേമ്പാൾ മനുഷ്യസമൂഹം കൂടുതൽ മികവുള്ളതായി മാറുന്നു. അവനവനു വേണ്ടിയും അന്യർക്കു വേണ്ടിയും ത്യജിക്കാനുള്ള മനസ്സുണ്ടാക്കിയെടുക്കലാണ് അടിസ്ഥാനപരമായി മതങ്ങളും മതാചാരങ്ങളുമായി ബന്ധപ്പെട്ട വ്രതങ്ങളുടെ അടിസ്ഥാന ലക്ഷ്യം. ശുദ്ധമായ മനസ്സുള്ളിടത്ത് ക്ഷമയുമുണ്ടാകും. വ്രതമാസം ശുദ്ധിയും ക്ഷമയും ദാനവും പുണ്യവുമൊക്കെ ഇഴകലരുന്നതായി കാണാനാകും. വർഷത്തിലെ ഏറ്റവും പുണ്യംനിറഞ്ഞ കാലമായ പരിശുദ്ധ റമദാന്‍ മാസത്തിലാണ് വിശുദ്ധ ഖുര്‍ആന്‍ മാലോകർക്കായി അവതീർണമായത്. ധ്യാനനിരതനായ പ്രവാചകന്‍ മുഹമ്മദിനോട് ജിബ്രീല്‍ മാലാഖ ആവശ്യപ്പെട്ടത് 'വായിക്കുക' എന്നായിരുന്നു. നബി ഇതുകേട്ട് ഞെട്ടിത്തരിക്കുകയായിരുന്നു. തനിക്ക് വായിക്കാനറിയില്ലെന്ന് വിനയാന്വിതനായി മറുമൊഴി നൽകിയ പ്രവാചകനോട്, അതു നിെൻറ ഹൃദയത്തില്‍ എഴുതിത്തരാമെന്നായിരുന്നു മാലാഖ പറഞ്ഞത്. ഇതാണ് പിന്നീട് പരിശുദ്ധ ഖുര്‍ആനായി ഭൂമിയില്‍ അവതരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.