കാക്കാഴം മുഹ്​യിദ്ദീൻ ജുമാമസ്ജിദ് മതസൗഹാർദത്തി​െൻറ സംഗമഭൂമി

അസഹിഷ്ണുതയുടെ വിത്തുകൾ പാകുന്ന അനഭിലഷണീയ പ്രവണതകൾക്ക് സാക്ഷര കേരളം സാക്ഷിയാകുന്ന വർത്തമാനകാല നാളുകളിൽ മതസൗഹാർദത്തി​െൻറ മഹദ്സന്ദേശം വിളിച്ചോതുന്ന കാക്കാഴം മുഹ്യിദ്ദീൻ ജുമാമസ്ജിദ് വീണ്ടുമൊരു റമദാൻ മാസത്തിൽ നന്മയും ശാന്തിയും പരിലസിപ്പിക്കുന്ന പുണ്യമായി നിലകാള്ളുന്നു. ദേശീയപാതയിൽ കാക്കാഴം റെയിൽവേ മേൽപാലത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്ന പള്ളിയുടെ യഥാർഥ കാലപ്പഴക്കം എത്രയെന്നതിന് കൃത്യമായ രേഖകളില്ല. പേർഷ്യയിലെ മഹാനായ ശൈഖ് അബ്ദുൽ ഖാദിർ ജീലാനി നാമധേയത്തിലുള്ള പള്ളിക്ക് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. അദ്ദേഹത്തി​െൻറ ചരമവാർഷിക ദിനത്തെ ഒാർമപ്പെടുന്നതിനാണ് എല്ലാ വർഷവും റബിഉൽ ആഖിർ മാസത്തിലെ ഇവിടത്തെ ചന്ദനക്കുട നേർച്ച. കേരളത്തിൽ ഇസ്ലാം മതം പ്രചരിച്ച കാലം മുതൽ കാക്കാഴത്തും അതി​െൻറ അലയൊലികൾ എത്തിയിരുെന്നന്ന് വിളിച്ചോതുന്നതാണ് കാക്കാഴം പള്ളിയുടെ പഴക്കവും പ്രൗഢിയും. പള്ളിയുടെ മുൻഭാഗത്ത് മഹത്തുക്കളുടെ ഖബറുകൾ നിലകൊണ്ടിരുന്നു. പിന്നീട് പള്ളി വിപുലീകരിച്ചപ്പോൾ അവ പള്ളിയുടെ ഉള്ളിൽ നിലനിർത്തിയിട്ടുണ്ട്. പള്ളി നിർമിച്ചവരുടേതാകാം ഇൗ ഖബറുകളെന്ന് കരുതപ്പെടുന്നു. മുസ്ലിം തീർഥാടനകേന്ദ്രമാണെങ്കിലും കേരളത്തി​െൻറ വിവിധ ഭാഗങ്ങളിൽനിന്ന് ഇവിടേക്ക് നിത്യവും വിവിധ മതവിഭാഗത്തിൽപെട്ട ഒട്ടനവധി പേരാണ് എത്തുന്നത്. കാക്കാഴം മുഹ്യിദ്ദീൻ ജുമാമസ്ജിദ് ആണ്ടുനേർച്ച ഈ ദേശക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ആഘോഷമാണ്. ചന്ദനക്കുട നേർച്ചക്ക് കൊടി കയറുേമ്പാൾ മുതൽ നാനാമതസ്ഥരും ഇവിടെ എത്തിച്ചേരുക പതിവാണ്. ചടങ്ങിലേക്കുള്ള കൊടിക്കയർ നൽകുന്നത് കാക്കാഴത്തെ പ്രമുഖ ധീവര കുടുംബാംഗമാണ്. മതസൗഹാർദത്തി​െൻറ മകുടോദാഹരണമാണിത്. കാലമെത്ര കഴിഞ്ഞിട്ടും ഒരുഭംഗവുമില്ലാതെ ഇന്നും ഇത് തുടർന്നുപോരുന്നു. പള്ളി നിർമാണത്തിന് ആവശ്യമായ തടികൾ ഇവിടെ എത്തിച്ചത് കപ്പലിലായിരുന്നു. തീരത്തെത്തിച്ച കൂറ്റൻ തടികൾ തോളിലേറ്റി കൊണ്ടുവന്നത് ധീവര സമുദായത്തിൽപെട്ട ഇൗ കുടുംബത്തിലെ അംഗങ്ങളായിരുന്നു. തോളിലേറ്റി കൊണ്ടുവരുന്നതിനെ പ്രാദേശികമായി കാവിക്കൊണ്ടുവരുക എന്നാണ് പറയുന്നത്. അങ്ങനെ പള്ളി നിർമിക്കാനുള്ള തടികൾ കാവിക്കൊണ്ടുവന്ന ധീവര കുടുംബത്തിന് പള്ളിക്കാവ് എന്ന് പിൽക്കാലത്ത് പേര് ലഭിക്കുകയായിരുന്നു. കൂടാതെ ആണ്ടുനേർച്ചക്കുള്ള കൊടിക്കയർ നൽകാനുള്ള അവകാശം ഉൾപ്പെടെ പള്ളിയിലെ ചില അവകാശങ്ങളും ഈ ധീവര കുടുംബത്തിനാണ് നൽകിയത്. ആണ്ടുനേർച്ചയിലെ അന്നദാനം പള്ളിക്കാവ് കുടുംബാംഗങ്ങൾക്ക് നൽകിയതിനുശേഷം മാത്രമെ വിശ്വാസികൾക്ക് വിതരണം ചെയ്യൂ. മുമ്പ് പള്ളിയിലെ വിളക്ക് കത്തിക്കാനുള്ള എണ്ണ അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽനിന്നായിരുന്നു കൊണ്ടുവന്നിരുന്നത്. ഇതെല്ലാം നമ്മെ ബോധ്യപ്പെടുത്തുന്നത് മതസൗഹാർദത്തി​െൻറ അറുത്തുമാറ്റാൻ കഴിയാത്ത ഇഴയടുപ്പങ്ങളുടെ ദൃഢതയാണ്. മതസൗഹാർദത്തി​െൻറ സംഗമസ്ഥാനമായി ഇൗ ആരാധനാലയം സമൂഹത്തിന് മാതൃകായി നിലകൊള്ളുന്നു. -അജിത്ത് അമ്പലപ്പുഴ ചിത്രവിവരണം എ.പി 103 - കാക്കാഴം മുഹ്യിദ്ദീൻ ജുമാമസ്ജിദ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.