അതിശ്രേഷ്​ഠം ഇസ്​ലാമിക ആന്തരികസൗന്ദര്യം

എല്ലാ സൃഷ്ടികളും അല്ലാഹുവി​െൻറ കുടുംബമാണ്. എല്ലാവർക്കും നല്ലത് വരട്ടെ എന്നാഗ്രഹിക്കുന്ന മതമാണ് ഇസ്ലാം. മനുഷ്യരെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ അവൻ ആഗ്രഹിക്കുന്ന തരത്തിലുള്ള ആത്മീയ-ഭൗതിക സ്വസ്ഥത പൂർണാർഥത്തിൽ നൽകാൻ ഇസ്ലാമിക പ്രത്യയശാസ്ത്രത്തിന് സാധിക്കുന്നു. സ്രഷ്ടാവിന് മാത്രമേ സൃഷ്ടിയുടെ നിജസ്ഥിതി സംബന്ധിച്ച് മനസ്സിലാക്കാൻ സാധിക്കൂ. പ്രതിസന്ധികളിൽ പതറാതെ അവയെ നോക്കി എനിക്കൊരു സ്രഷ്ടാവ് ഉണ്ടെന്ന് പറയാനുള്ള ആർജവം ഇസ്‌ലാം വിശ്വാസിക്ക് നൽകുന്നു. അത് ജീവിതത്തിന് നൽകുന്ന കരുത്ത് വലുതാണ്‌. മതം ഒരു ജീവിതരീതിയാണ്. അല്ലാഹു അവ​െൻറ തെരഞ്ഞെടുക്കപ്പെട്ട മനുഷ്യരിലൂടെ (പ്രവാചകന്മാർ) ഉന്നത ജീവിതരീതി മാനവന് പരിചയപ്പെടുത്തിക്കൊണ്ടിരുന്നു. പ്രവാചകന്മാരിലൂടെ ഈശ്വരനാണ് ജനങ്ങളോട് സംസാരിച്ചിരുന്നത്. ബാഹ്യമായതിെനക്കാൾ അതിശ്രേഷ്ഠമാണ് ഇസ്ലാമി​െൻറ ആന്തരികസൗന്ദര്യം. എല്ലാത്തരത്തിലുമുള്ള ചൂഷണങ്ങൾക്കും അടിച്ചമർത്തലുകൾക്കും ദുർനടപ്പുകൾക്കുമെതിരാണ് ഇസ്ലാമി​െൻറ ആശയങ്ങൾ. മനുഷ്യരാശിയുടെ ഐക്യം സാധിക്കാനുള്ള ഒരു മാതൃകസമൂഹത്തെ പ്രദാനം ചെയ്യുക എന്നതാണ് ഇസ്ലാമി​െൻറ ലക്ഷ്യം. തീവ്രനിലപാടുകൾ ഇസ്ലാമികവിരുദ്ധമാണ്. മതത്തെക്കുറിച്ച് പറഞ്ഞുതരാൻ അപേക്ഷിച്ചുവന്ന അറബിയോട്, ''നീ ദേഷ്യപ്പെടരുത്'' എന്നാണ് ഒന്നാമതായും രണ്ടാമതായും മൂന്നാമതായും പ്രവാചകൻ മുഹമ്മദ് നബി മൊഴിഞ്ഞത്. ആക്രോശങ്ങളും വെല്ലുവിളികളും പ്രകോപനം സൃഷ്ടിക്കലുമെല്ലാം പ്രവാചക അധ്യാപനത്തിന് എതിരാണ്. ആയുധ നിർമാണത്തിലൂടെയും അതി​െൻറ വിപണനത്തിലൂടെയും സാമ്പത്തിക അടിത്തറ ശക്തമാക്കാൻ ശ്രമിക്കുന്ന ഭരണകൂടങ്ങൾ ലോകത്ത് ഒരു ഇസ്ലാംവിരുദ്ധ രാഷ്ട്രീയക്രമം സൃഷ്ടിച്ചിട്ടുണ്ട്. ഇത്തരം ഭരണകൂടങ്ങൾ ഓരോ കാലഘട്ടത്തിലും ശത്രുക്കളെയും എതിർ ചേരികെളയും മനഃപൂർവം സൃഷ്ടിക്കുന്നു. സോവിയറ്റ് യൂനിയ​െൻറ തകർച്ചക്കുശേഷം ഇസ്ലാമിനെ ഇക്കൂട്ടർ എതിർ ചേരിയിൽ പ്രതിഷ്ഠിച്ചു. അധിനിവേശ-ചൂഷണ വിരുദ്ധ ശക്തമായ നിലപാട് ഇസ്ലാമിനെ ശത്രുപക്ഷത്ത് നിർത്താൻ ആയുധവ്യാപാര ഭരണകൂടങ്ങൾക്ക് കാരണമായി. ഐ.എസ് ഉൾപ്പെടെയുള്ള ഭീകരസംഘങ്ങളുടെ രൂപവത്കരണത്തിന് പിന്നിൽ ഇക്കൂട്ടരാണ്. ഇല്ലാത്ത രാസായുധത്തി​െൻറ പേരിൽ ഇറാഖിനെ നശിപ്പിച്ചതും ആളും ആയുധവും കൊടുത്ത് ഇക്കൂട്ടർതന്നെ ആളാക്കിയ ബിൻ ലാദ​െൻറ പേരിൽ അഫ്ഗാനിൽ നടത്തിയ അധിനിവേശവും ഫലസ്തീനുമേലുള്ള ആക്രമണങ്ങളുമെല്ലാം ഇതി​െൻറ ഭാഗമാണ്. യു.എസും ഇസ്രായേലും തിന്മയുടെ ഈ ചേരിക്ക് നേതൃത്വം കൊടുക്കുന്നു. ഇസ്ലാം നിർഭയത്വമാണ്. ഭയമില്ലാതെ ജീവിക്കാനാകുന്നത് ഇക്കാലത്ത് വിശ്വാസികൾക്ക് മാത്രമാണ്. ഭയത്തിൽനിന്ന് സ്വാതന്ത്ര്യം നേടാൻ പരിപൂർണമായി ഇസ്ലാമിൽ പ്രവേശിക്കുന്നതിലൂടെ സാധ്യമാകും. തെരഞ്ഞെടുപ്പിൽ മത്സരിക്കാനും സംവരണത്തി​െൻറ ആനുകൂല്യം നേടാനും വിവാഹം കഴിക്കാനുമാണ് ഇന്ന് പലർക്കും മതം. സ്വാർഥതാൽപര്യത്തിനും അധികാരമോഹത്തിനുമായി മതത്തെ ഉപയോഗിക്കുന്നവരുടെ എണ്ണം പെരുകുന്നു. ഇത്തരക്കാരിൽനിന്ന് ഈ സത്യമതത്തെ മോചിപ്പിക്കുക എന്നത് ഫാഷിസത്തെ നേരിടുന്നതുപോലെ കനത്ത വെല്ലുവിളിയാണ്. മതചിഹ്നങ്ങൾ അണിഞ്ഞും മതത്തി​െൻറ വക്താക്കളെന്ന് ചമഞ്ഞും ഇസ്ലാമിനെ കളങ്കപ്പെടുത്തുന്നത് മഹാപാതകമാണ്. ഉപരിപ്ലവ പ്രവർത്തനങ്ങൾക്കും ശബ്ദകോലാഹലങ്ങൾക്കുമപ്പുറം ഉള്ളിൽ തട്ടുന്ന സൗമ്യമായ ഉദ്ബോധനവും കളങ്കരഹിത ജീവിതവുമാണ് വിശ്വാസിക്ക് അഭികാമ്യം. ഖുർആൻ ആഹ്വാനം ചെയ്യുന്നതുപോലെ പരിപൂർണമായും ഇസ്ലാമിലേക്ക് പ്രവേശിച്ച് സമാധാനത്തി​െൻറയും സ്നേഹത്തി​െൻറയും സാഹോദര്യത്തി​െൻറയും കരുണയുടെയും മാതൃകകളാവുക. -ഹസൻ എം. പൈങ്ങാമഠം ചിത്രവിവരണം എ.പി 107 - ഹസൻ എം. പൈങ്ങാമഠം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.