ആലപ്പുഴ ലൈവ്

കവിതകളെ സ്നേഹിക്കുന്ന ഭാഷാധ്യാപകൻ അധ്യാപകൻ, കവി, പത്രപ്രവർത്തകൻ, പ്രസംഗകൻ, സിനിമ പാെട്ടഴുത്തുകാരൻ എന്നീ നിലകളിൽ ശ്രദ്ധേയനാണ് തത്തംപള്ളി വെളിംപറമ്പിൽ കലാലയം വീട്ടിൽ ഫിലിപ്പോസ് തത്തംപള്ളി. ചങ്ങനാശ്ശേരി അതിരൂപതയുടെ കീഴിൽ പ്രവർത്തിക്കുന്ന സ​െൻറ് ബർക്കുമാൻസ് ഹയർ സെക്കൻഡറി സ്കൂളിലെ മലയാളം അധ്യാപകനായി പ്രവർത്തിക്കുമ്പോഴും കവിതകൾക്ക് ഒരിടം മനസ്സിൽ സൂക്ഷിക്കുന്നുണ്ട്. കവിത ആസ്വാദകരിലേക്ക് എത്തുന്നതിന് വ്യത്യസ്ത രൂപങ്ങളിലൂടെ ആവണമെന്ന ശൈലിതന്നെയാണ് ഫിലിപ്പോസിനെ വ്യത്യസ്തനാക്കുന്നത്. 30 വർഷത്തിനുള്ളിൽ ഇരുനൂറിലേറെ കവിതകളെഴുതിയ ഫിലിപ്പോസി​െൻറ 1998ൽ രചിച്ച 'മഴ വരുന്നുണ്ട്' കവിത വിവിധ ഭാഷകളിൽ തർജമ ചെയ്യപ്പെട്ടു. ഈ കവിത വ്യത്യസ്ത മാധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെടാൻ പോവുകയാണ്. കവിതയെ നൃത്തശിൽപം, മൂകാഭിനയം, അനിമേഷൻ, വാദ്യോപകരണ സംഗീതശിൽപം, ഓഡിയോ, വിഡിയോ, ചിത്രാവിഷ്കാരം തുടങ്ങിയ മേഖലകളിലേക്ക് എത്തിക്കാൻ ശ്രമിക്കുകയാണ് ഈ 49കാരൻ. തീവണ്ടിയുടെ ജാലകത്തിന് അരികിൽ ഇരിക്കുമ്പോൾ കവിയുടെ കണ്ണടച്ചില്ലിൽ വീണ് ചിതറിയ മഴത്തുള്ളിക്കിലുക്കമാണ് 70 വരികളുള്ള ഈ കവിത എഴുതാൻ പ്രേരണയായത്. അദ്ദേഹത്തി​െൻറ വീട്ടിൽ പ്രത്യേകം തയാറാക്കിയ എഴുത്തുമുറിയുടെ വാതിലുകൾ തുറക്കുമ്പോൾ അശരീരിയായി 'മഴ വരുന്നുണ്ട്' കവിതയുടെ വരികൾ ശബ്ദിക്കും. ഈ കവിത ദൂരദർശനിലും ആകാശവാണിയിലും അവതരിപ്പിക്കപ്പെട്ടു. വേൾഡ് അക്കാദമി ഓഫ് ആർട്സ് ആൻഡ് കൾചർ യുനസ്കോയുടെ നേതൃത്വത്തിൽ നടക്കുന്ന ലോക കവിസമ്മേളനത്തിൽ 2009 മുതൽ തുടർച്ചയായി പങ്കെടുക്കുന്ന ഫിലിപ്പോസ് നിരവധി അംഗീകാരങ്ങളും വാരിക്കൂട്ടി. കാവ്യരംഗത്ത് രണ്ട് ദശാബ്ദം പിന്നിടുന്ന ഫിലിപ്പോസ് നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. 1989ൽ കുടുംബ ജ്യോതിസ്സ് പുരസ്കാരം (കവിത), 1990ൽ വേൾഡ് ഡ്രമാറ്റിക് സ്റ്റഡീസി​െൻറ ജി. ശങ്കരപ്പിള്ള പുരസ്കാരം, 2001ൽ കെ.സി.വൈ.എം സംസ്ഥാന പ്രതിഭ പുരസ്കാരം, 2010ൽ ജെ.സി.ഐ അക്ഷരശ്രീ പുരസ്കാരം, 2013ൽ ഇന്ത്യൻ കോണ്ടിനൻറൽ കൾചർ അസോസിയേഷ​െൻറ സാഹിത്യ ശ്രീ നാഷനൽ പുരസ്കാരം, സെർബിയൻ സർക്കാറി​െൻറ പ്രത്യേക പുരസ്കാരം, ചൈനീസ് ഇൻറർനാഷനൽ കൾചറൽ സ​െൻററി​െൻറ ഓണററി പുരസ്കാരം എന്നിവ ഇതിലെ ചിലതാണ്. ഏതാനും സിനിമകൾക്കും ഫിലിപ്പോസ് പാട്ടുകൾ എഴുതിയിട്ടുണ്ട്. ഭാര്യ: റാണി. കവിത, കാവ്യ, കല എന്നിവർ മക്കളും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.