നാടൻകലയും നഗരസഭയും നാടൻകലകൾക്കും പാട്ടിനുമായി ഉഴിഞ്ഞുവെച്ച ജീവിതമാണ് പാതിരപ്പള്ളി മറ്റത്തിൽ ചിറയിൽ ഗിരീഷ് അനന്തേൻറത്. ആലപ്പുഴ നഗരസഭയിൽ ലൈഫ് മിഷൻ വിഭാഗത്തിലെ ക്ലാർക്കായി ജോലിനോക്കുന്ന ഇദ്ദേഹം ഇന്ന് നാടൻകലയുടെ മുടിചൂടാമന്നനാണ്. കുട്ടിക്കാലത്ത് കലയോടുള്ള അമിത സ്നേഹമാണ് പിതാവ് പി.പി. അനന്തൻ ഇപ്റ്റയിൽ (ഇന്ത്യൻ പീപിൾസ് തിയറ്റർ അസോസിയേഷൻ) ഗിരീഷിനെ എത്തിച്ചത്. ഇപ്പോൾ അതിെൻറ സംസ്ഥാന കൗൺസിൽ അംഗവും ജില്ല ഘടകമായ നാട്ടരങ്ങിെൻറ പ്രസിഡൻറുകൂടിയാണ് ഈ കലാകാരൻ. നാടൻകലാരംഗത്ത് 30 വർഷമായി പ്രവർത്തിക്കുന്ന ഗിരീഷ് സ്വന്തമായി ആട്ടോം പാട്ടും എന്ന പേരിൽ നാടൻകല പരിപാടിയുടെ അണിയറയിലാണ്. ബാല്യത്തിൽതന്നെ പിതാവിനെ നഷ്ടപ്പെട്ട ഗിരീഷിന് ആശ്വാസമായത് കലാജീവിതമായിരുന്നു. മാതാവ് പുഷ്പവല്ലിക്കും സഹോദരൻ ഹരീഷിനും താങ്ങായത് നഗരസഭയിലെ ജോലിയായിരുന്നു. എന്നാൽ, ജോലി ലഭിച്ചിട്ടും നാടൻകലയെ ഉപേക്ഷിക്കാൻ ഗിരീഷ് തയാറായില്ല. സ്വന്തമായി ചെറിയ ട്രൂപ് രൂപവത്കരിച്ച് കുരുത്തോലയിൽ കരകൗശല വസ്തുക്കൾ ഉണ്ടാക്കുന്നതിന് കുട്ടികളെ പരിശീലിപ്പിക്കുന്ന പ്രവർത്തനങ്ങളോടെയാണ് ആദ്യതുടക്കം. ഇതുകൊണ്ട് എഴുപതിലധികം രൂപങ്ങൾ ഉണ്ടാക്കാൻ അദ്ദേഹത്തിന് അറിയാം. അതിനുശേഷം തെയ്യം, തിറ എന്നിവക്ക് വേഷവിധാനം ചെയ്തുനൽകി. ജോലിയിൽ പ്രവേശിച്ച് 19 വർഷം കഴിഞ്ഞിട്ടും ഇവയെല്ലാം കൈമോശം വരാതെ ഇപ്പോഴും സൂക്ഷിക്കുകയാണ്. നിരവധി അമേച്വർ നാടകങ്ങളിലും വേഷമിട്ട ഗിരീഷിെൻറ കലാജീവിതം ഒരിക്കൽപോലും നഗരസഭ ജോലിയെ ബാധിച്ചിട്ടില്ല. താമസം പാതിരപ്പള്ളിയിലാണെങ്കിലും കലാജീവിതം വളർന്നതോടെ പ്രവർത്തനം കാട്ടൂരിലേക്ക് മാറി. ജോലിയുടെ തിരക്ക് കാരണം കലയിൽ കൂടുതൽ ശ്രദ്ധനൽകാൻ കഴിയാത്തതിെൻറ പരിഭവവും അദ്ദേഹം മറച്ചുവെച്ചില്ല. ഇതിനിടയിലും 30 സ്റ്റേജ് ഷോ അവതരിപ്പിച്ചു. ഗൾഫിൽ അഞ്ചുവേദിയിൽ പെങ്കടുത്തു. വൈകീട്ടും ശനി, ഞായർ ദിവസങ്ങളിലുമാണ് പരിശീലനങ്ങളും മറ്റും നടത്തുന്നത്. സഹോദരൻ ഹരീഷ് ക്രിക്കറ്റിൽ കേരളത്തിനുവേണ്ടി കളിച്ചിട്ടുണ്ട്. തെൻറ കലാജീവിതത്തിന് ഭാര്യ അനിതയും മകൻ ഭഗതും നൽകുന്ന പിന്തുണ വലുതാണെന്ന് ഗിരീഷ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.