ആലപ്പുഴ: മട്ടാഞ്ചേരി കലാക്ഷേത്രത്തിെൻറ 22ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്നുള്ള 22 കലാകാരന്മാരുടെ നേതൃത്വത്തിൽ ചിത്ര-ശിൽപ പ്രദർശനം ആലപ്പുഴ നഗരചത്വരത്തിലെ ലളിതകല അക്കാദമി ഗാലറിയിൽ ആരംഭിച്ചു. നഗരസഭ ചെയർമാൻ തോമസ് ജോസഫ് ഉദ്ഘാടനം ചെയ്തു. കലാേക്ഷത്രം രക്ഷാധികാരി എസ്. ഭാസ്കരൻ പിള്ള അധ്യക്ഷത വഹിച്ചു. ശിൽപി വി. സതീശെൻറ വെങ്കലശിൽപം മുതൽ ആറുവയസ്സുകാരൻ സൂര്യനാരായണൻ വരച്ച ചിത്രമുൾെപ്പടെ 32 സൃഷ്ടിയാണ് പ്രദർശനത്തിലുള്ളത്. ഷിജോ ജേക്കബ്, കാരക്കാമണ്ഡപം വിജയകുമാർ, അർജുൻ മാറോളി, സതീശ് വാഴവേലി, വിനയ തേജസ്വി, എസ്.ആർ. മോത്തി, ബോബൻ ലാരിയസ്, ഡോഡ്സി ആൻറണി, അജയൻ വി. കാട്ടുങ്കൽ, ടി.ആർ. ഉദയകുമാർ, എ.കെ. ഗോപിദാസ്, ഷിബു ചന്ദ്, എം. സുബൈർ, അമീൻ ഖലീൽ, എൻ.എസ്. ജ്യോതിരാജ്, ആൻറണി സെബാസ്റ്റ്യൻ, എം.ആർ. ദേവനാരായണൻ, അംജും റിസവ്, അനിൽ ജയൻ, എം. ജയലാൽ എന്നിവരുടെ സൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. പ്രദർശനം 13 വരെ ഉണ്ടായിരിക്കുമെന്ന് കൺവീനർ സ്വീറ്റൻ ജോർജും ഡയറക്ടർ റിങ്കുരാജ് മട്ടാഞ്ചേരിയിലും അറിയിച്ചു. ബംഗളൂരു-കൊച്ചുവേളി ട്രെയിൻ യാഥാർഥ്യമാക്കണം -എം.പി ആലപ്പുഴ: കേന്ദ്രസർക്കാർ റെയില്‍വേ ബജറ്റില്‍ പ്രഖ്യാപിച്ച ബംഗളൂരു-കൊച്ചുവേളി ട്രെയിന്‍ ഉടന്‍ സര്‍വിസ് ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് റെയിൽവേ മന്ത്രിക്കും ബോർഡ് അധികൃതർക്കും കത്ത് അയച്ചതായി കെ.സി. വേണുഗോപാൽ എം.പി അറിയിച്ചു. ട്രെയിൻ ആരംഭിക്കുന്നതിലെ കാലതാമസം പരിഹരിക്കാൻ മുമ്പ് മൂന്ന് തവണ റെയിൽവേ മന്ത്രിയെയും റെയിൽവേ ബോർഡ് ചെയർമാനെയും നേരിൽ കണ്ട് ചർച്ച നടത്തിയിരുന്നു. പലതവണ ഉറപ്പുതന്നു. എന്നാൽ, നടപടി ഉണ്ടായില്ല. പരിഹാരമുണ്ടാകാതെ വന്നപ്പോൾ റെയിൽവേ കാര്യങ്ങൾക്കായുള്ള പാർലമെൻററി സമിതിയായ റെയിൽവേ കൺവെൻഷൻ കമ്മിറ്റിയിൽ റെയിൽവേ ബോർഡ് അധികൃതരിൽനിന്ന് വിശദീകരണം തേടി. കഴിഞ്ഞ മേയിൽ സർവിസ് ആരംഭിക്കുമെന്നാണ് അന്ന് ബോർഡ് അധികൃതർ പറഞ്ഞിരുന്നത്. എന്നാൽ, ഇതുവരെ നടപടി ഉണ്ടായില്ല. കേരളത്തിൽനിന്ന് നേരിട്ട് ട്രെയിൻ ഇല്ലാത്ത മൈസൂരുവിലേക്കുതന്നെ ബംഗളൂരു വഴി ട്രെയിൻ ഓടിക്കാൻ റെയിൽവേ തയാറാകണമെന്നും ഇതുവഴി ബംഗളൂരുവിലെയും മൈസൂരുവിെലയും മലയാളികളുടെ യാത്രദുരിതം പരിഹരിക്കാനാകുമെന്നും എം.പി കത്തിൽ ചൂണ്ടിക്കാട്ടി. പഠനോപകരണം വിതരണം ചെയ്തു അമ്പലപ്പുഴ: പ്രകൃതിക്ഷോഭത്തെത്തുടർന്ന് ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന മത്സ്യത്തൊഴിലാളികളുടെ മക്കൾക്ക് മത്സ്യഫെഡ് പഠനോപകരണങ്ങൾ നൽകി. ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ െലക്ചർ ഹാളിലെ ക്യാമ്പിൽ കഴിയുന്ന ഒന്നുമുതൽ പ്ലസ് ടു വരെ പഠിക്കുന്ന 26 കുട്ടികൾക്കാണ് സഹായം കൈമാറിയത്. കുട, നോട്ട്ബുക്കുകൾ, പേന, പെൻസിൽ, ബോക്സ്, ടിഫിൻ ബോക്സ്, സ്റ്റീൽ വാട്ടർ ബോട്ടിൽ എന്നിവയടക്കമുള്ള ബാഗ് മത്സ്യഫെഡ് ചെയർമാൻ പി.പി. ചിത്തരഞ്ജൻ വിദ്യാർഥികൾക്ക് കൈമാറി. മത്സ്യഫെഡ് ജില്ല മാനേജർ മുഹമ്മദ് ഷരീഫ്, മത്സ്യത്തൊഴിലാളി യൂനിയൻ (സി.ഐ.ടി.യു) ജില്ല പ്രസിഡൻറ് പി.ഐ. ഹാരിസ്, സെക്രട്ടറി സി. ഷാംജി, ഏരിയ സെക്രട്ടറി എ.എസ്. സുദർശനൻ, സി.പി.എം വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഇൻചാർജ് ബി. അൻസാരി, പഞ്ചായത്ത് അംഗം എസ്. ഹാരിസ്, അനീഷ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.