കൊച്ചി: അന്താരാഷ്ട്ര യോഗദിനമായ ജൂൺ 21ന് ജില്ലയിലെ 20 കേന്ദ്രത്തിൽ യോഗ പരിശീലനം നടത്തുമെന്ന് ആർട്ട് ഓഫ് ലിവിങ് ജില്ല ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ സർക്കാർ, അർധസർക്കാർ സ്ഥാപനങ്ങൾ, വിദ്യാലയങ്ങൾ, കോളജുകൾ, ത്രിതല പഞ്ചായത്തുകൾ, വിവിധ ആശുപത്രികൾ, ബാങ്കുകൾ, ഓഫിസുകൾ എന്നിവിടങ്ങളിലാണ് യോഗ സംഘടിപ്പിക്കുക. 250 പരിശീലകരുടെ നേതൃത്വത്തിൽ 25,000 പേർക്കാകും പരിശീലനം. ഇതിനുമുന്നോടിയായി മേയിൽ ആരംഭിച്ച സൗജന്യ പരിശീലനം 16ന് അവസാനിക്കും. അന്നേദിവസം ദിവസം രാവിലെ ആറുമുതൽ ലോകത്തെമ്പാടുമുള്ള പ്രവർത്തകർ സൺ നെവർ സെറ്റ്സ് ഓൺ യോഗ എന്ന പേരിൽ 24 മണിക്കൂർ യോഗ ചെയ്യും. ആർട്ട് ഓഫ് ലിവിങ് ജില്ല സെക്രട്ടറി ബൈജു ആർ. നായർ, റീജനൽ സെക്രട്ടറി ജയകൃഷ്ണൻ, പ്രോജക്ട് കോഒാഡിനേറ്റർ നളിനകുമാർ, ജില്ല വികസനകമ്മിറ്റി അംഗം കെ.പി. പദ്മാവതി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.