ഫാഷൻ ലോകത്ത് പൂർണത തേടുന്ന വോഗ് ഡിസൈനർ സ്റ്റുഡിയോ പെരുമ്പാവൂർ: അനുദിനം മാറിക്കൊണ്ടിരിക്കുന്ന ഫാഷൻ ലോകത്ത് പൂർണത തേടിപ്പോകുന്നവരാണ് യുവതലമുറ. വർണവിസ്മയങ്ങളിൽ പുത്തൻ ചാരുത തേടുന്നവർ എളുപ്പത്തിൽ ചെന്നെത്തുന്നത് പെരുമ്പാവൂരിലെ വോഗ് ഡിസൈനർ സ്റ്റുഡിയോയിലാണ്. മുപ്പത് വർഷം മുമ്പ് ടെറീകോട്ടൺ പോളിസ്റ്റർ തുണികൾ കൊണ്ട് വസ്ത്രങ്ങൾ തുന്നി ധരിച്ച് നടന്നവർ വിസ്മൃതിയിലായി. ഇന്ന് ലിനൻ, കോട്ടൺ തുണികൾ ഉപയോഗിക്കുന്നവരാണ് ഏറെയും. പാള കോളറുകൾ പിടിപ്പിച്ച ഷർട്ടും വെൽകോട്ട് പാൻറ്സും വഴി മാറിയശേഷം നിരവധി മോഡലുകൾ നമ്മൾ പരീക്ഷിച്ചു കഴിഞ്ഞു. കാലത്തിനൊത്ത് വസ്ത്രങ്ങൾ നെയ്യുന്നവർക്കെ വിപണിയിൽ സ്ഥാനം പിടിക്കാനാവു. ഇത് മനസ്സിലാക്കിയാണ് വോഗ് ഡിസൈനർ സ്റ്റുഡിയോ പെരുമ്പാവൂരിലെ പാലക്കാട്ട് താഴത്ത് പ്രവർത്തനം ആരംഭിച്ചത്. പ്രഗല്ഭരായ ഡിസൈസനർമാരുടെ മേൽനോട്ടത്തിൽ വസ്ത്രങ്ങൾ തുന്നിക്കൊടുക്കുന്നതാണ് ഇവിടത്തെ പ്രത്യേകത. പെരുമ്പാവൂരിൽ ആദ്യമായാണ് ഇത്തരം ഒരു സംരംഭം ആരംഭിച്ചത്. വെഡ്ഡിങ് കോട്ട്, സ്യൂട്ട് തുടങ്ങിയവ ഉപഭോക്താവിെൻറ ശരീര ഭാഷക്കും അഭിരുചിക്കും അനുസരിച്ച് നിർമിച്ച് നൽകും. വിവാഹ വസ്ത്രങ്ങൾ ഒരുക്കുന്നതിന് മാത്രം വിദഗ്ധരുണ്ട്. ലിനൻ, കോട്ടൺ തുണിത്തരങ്ങളുടെ ശേഖരം ഒരുക്കിയിരിക്കുന്നതാണ് മറ്റൊരു പ്രത്യേകത. കമ്പനികളുടെ വിവിധ വർണങ്ങളിലുള്ള ഇറക്കുമതി ചെയ്ത മേൽത്തരം തുണികളാണുള്ളത്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലെ ശാലകളിൽ നെയ്തെടുക്കുന്ന തുണികൾ നേരിട്ട് ശേഖരിക്കുന്നതിനാൽ വിലയും അമിതമല്ല. റമദാനോടനുബന്ധിച്ച് ഷർട്ട്, പാൻറ്, കോട്ട് തുടങ്ങിയവയുടെ വിപുലമായ ശേഖരമാണ് ഒരുക്കിയിരിക്കുന്നത്. യുവതലമുറ പ്രൗഢിയോടെ അണിഞ്ഞൊരുങ്ങാൻ വോഗ് ഡിസൈനർ സ്റ്റുഡിയോയെയാണ് ഏറെയും ആശ്രയിക്കുന്നത്. വസ്ത്രശേഖരം അറിഞ്ഞ് മാത്രം നിരവധി പേർ സ്ഥാപനത്തിൽ എത്തുന്നു. പെരുമ്പാവൂർ നഗരത്തിലെ തിരക്കുകളിൽനിന്ന് ഒഴിഞ്ഞ് എ.എം. റോഡിെൻറ ഓരത്ത് പ്രവർത്തിക്കുന്ന സ്ഥാപനത്തിൽ എത്തിച്ചേരുക എന്നതും എളുപ്പമാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.