സ്​ട്രീറ്റ് ഫുഡ് വിഭവങ്ങളു​മായി കോർട്ട്യാർഡ് ബൈ മാരിയറ്റ് കൊച്ചി എയർപോർട്ട്

കൊച്ചി: നെടുമ്പാശ്ശേരിയിലെ കോർട്ട്യാർഡ് ബൈ മാരിയറ്റ് കൊച്ചി എയർപോർട്ടിൽ ഇടനേരത്തെ സ്ട്രീറ്റ് ഫുഡ് ആസ്വദിക്കാൻ അവസരമൊരുക്കുന്നു. രാജ്യാന്തരവും പ്രാദേശികവുമായ വിഭവങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ഷവർമ, ഇന്ത്യൻ ചാറ്റ്, മെക്സിക്കൻ സ്ട്രീറ്റ്, കൊത്തുപൊറോട്ട, ഐസ് ഗോള തുടങ്ങി വിവിധതരം വിഭവങ്ങളുടെ കൗണ്ടർ സജ്ജമാക്കിയിട്ടുണ്ട്. ഞായറാഴ്ചയിലെ ഇടഭക്ഷണ വേള കൂടുതൽ ആഘോഷമാക്കാൻ കുട്ടികൾക്ക് പൂൾ ഗെയിംസും സജ്ജമാണ്. കോർട്ട്യാർഡ് ബൈ മാരിയറ്റ് കൊച്ചി എയർപോർട്ടിലെ മോമോ കഫെയിലാണ് സ്ട്രീറ്റ് ഫുഡ് ഒരുക്കിയത്. ഉച്ചക്ക് 12.30 മുതൽ വൈകീട്ട് 3.30വരെയാണ് സമയം. ഫോൺ: 0484 6693333.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.