റെയിൽവേ മേൽപാലങ്ങളുടെ അനുമതി ഉടൻ -കെ.സി. വേണുഗോപാൽ എം.പി ആലപ്പുഴ: ആലപ്പുഴ ബൈപാസ് ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിന് ഇനിയും കാലതാമസം വരും. ബൈപാസിെൻറ ഭാഗമായ രണ്ട് റെയിൽവേ മേൽപാലത്തിെൻറ പണി പൂർത്തീകരിക്കാൻ ൈവകുന്നതാണ് കാരണം. മേൽപാലങ്ങളുടെ പണി സംബന്ധിച്ച് റെയിൽവേ മന്ത്രാലയത്തിെൻറ അനുമതി വൈകുന്നു. മേൽപാലങ്ങളുടെ നിർമാണത്തിന് ആവശ്യമായ ക്വാളിറ്റി അഷുറൻസ് പ്ലാൻ ദേശീയപാത വിഭാഗം റെയിൽവേക്ക് സമർപ്പിച്ചിരുന്നു. ഈ പ്ലാൻ വിശദ പരിശോധനയിലാണ്. രണ്ടുദിവസത്തിനകം ഇതിന് അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് വെള്ളിയാഴ്ച വൈകീട്ട് റെയിൽവേ മേൽപാലം നിർമാണം പുരോഗമിക്കുന്ന ബാപ്പു വൈദ്യർ ജങ്ഷനിലെ ലെവൽക്രോസ് പ്രദേശം സന്ദർശിച്ച കെ.സി. വേണുഗോപാൽ എം.പി മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. േമയിൽ പണിപൂർത്തിയായി ബൈപാസ് തുറക്കാൻ കഴിയുമെന്ന് പൊതുമരാമത്ത് മന്ത്രി ജി. സുധാകരൻ നേരേത്ത പ്രഖ്യാപിച്ചതാണ്. അതിനുള്ളിൽ പണി പൂർത്തിയായില്ലെങ്കിൽ നിർമാണച്ചുമതലയുള്ള കമ്പനിയെ കരിമ്പട്ടികയിൽ പെടുത്തുമെന്നുവരെ അദ്ദേഹം മുന്നറിയിപ്പ് നൽകാനും മറന്നില്ല. എന്നാൽ, ആ ഉറപ്പ് പിന്നീട് ജലരേഖയായി മാറി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ, മേൽപാലങ്ങളുടെ ചുമതലയുള്ള ചീഫ് എൻജിനീയർ എന്നിവരുമായി എം.പി ഇതുസംബന്ധിച്ച ചർച്ച നടത്തി. റെയിൽവേ സുരക്ഷ കമീഷണറുടെ അംഗീകാരവും ലഭിക്കേണ്ടതുണ്ട്. സുരക്ഷ അനുമതി കാലതാമസം കൂടാതെ ലഭ്യമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സുരക്ഷ അനുമതി അടിയന്തരമായി ലഭ്യമാക്കാൻ നടപടി സ്വീകരിക്കുമെന്ന് ജനറൽ മാനേജർ ഉറപ്പുനൽകിയതായി എം.പി അറിയിച്ചു. നിർമാണം പൂർത്തിയാക്കാൻ മൂന്നുമാസത്തെ സമയമാണ് കരാർ കമ്പനിയായ ആർ.ഡി.എസ് ആവശ്യപ്പെട്ടത്. നിലവിൽ 87.5 ശതമാനം നിർമാണം പൂർത്തിയായി. മഴ പ്രതികൂലമായി ബാധിച്ചില്ലെങ്കിൽ സെപ്റ്റംബറോടെ പദ്ധതി പൂർത്തിയാക്കാനാവുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ, പണി അനിശ്ചിതമായി നീളുന്ന സാഹചര്യം ഒഴിവാക്കണമെന്ന് എം.പി കമ്പനിയോട് നിർദേശിച്ചു. ആർ.ഡി.എസ് ചെയൻമാൻ ആർ.പി. ഗോയൽ, എം.ഡി. സുമിത് ഗോയൽ, ഡയറക്ടർ ശശാങ്ക് ഗോയൽ എന്നിവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.