ഒ.ബി.സി വായ്പ പദ്ധതി; വരുമാന പരിധി ഉയര്‍ത്തി

ആലപ്പുഴ: കേരള സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോര്‍പറേഷന്‍ മറ്റ് പിന്നാക്ക വിഭാഗത്തില്‍ (ഒ.ബി.സി) ഉള്‍പ്പെട്ടവര്‍ക്ക് വേണ്ടി നടപ്പാക്കുന്ന വിവിധ വായ്പ പദ്ധതികളുടെ കുടുംബ വാര്‍ഷിക വരുമാന പരിധി 1,20,000 രൂപയില്‍നിന്ന് മൂന്നു ലക്ഷമാക്കി ഉയര്‍ത്തി. നിലവില്‍ വായ്പ ലഭിക്കുന്നതിന് അര്‍ഹതയില്ലാതിരുന്ന ഒട്ടേറെ പേര്‍ക്ക് പ്രയോജനം ലഭിക്കും. ഒ.ബി.സി വിഭാഗക്കാര്‍ക്ക് ആറ് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ 10 ലക്ഷം രൂപവരെ സ്വയംതൊഴില്‍ വായ്പയും 3.50 മുതല്‍ നാലുശതമാനം വരെ പലിശ നിരക്കില്‍ 20 ലക്ഷം രൂപവരെ വിദ്യാഭ്യാസ വായ്പയും 75 ശതമാനം എങ്കിലും ഒ.ബി.സി വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ ഉള്‍പ്പെട്ട അയല്‍ക്കൂട്ടങ്ങള്‍ക്ക് വിതരണം ചെയ്യുന്നതിന് കുടുംബശ്രീ സി.ഡി.എസുകള്‍ക്ക് 2.50 മുതല്‍ 3.50 ശതമാനം പലിശ നിരക്കില്‍ രണ്ടുകോടി രൂപ വരെ മൈക്രോ ക്രെഡിറ്റ് വായ്പയും ലഭിക്കും. പ്രവാസികള്‍ക്ക് മൂന്നുലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന റീ-ടേണ്‍ പദ്ധതി, പ്രഫഷനലുകള്‍ക്ക് രണ്ടുലക്ഷം രൂപവരെ മൂലധന സബ്‌സിഡി ലഭിക്കുന്ന സ്റ്റാര്‍ട്ട് അപ് പദ്ധതി എന്നിവ പ്രകാരം 20 ലക്ഷം രൂപവരെ ആറ് മുതല്‍ ഏഴ് ശതമാനം വരെ പലിശ നിരക്കില്‍ അനുവദിക്കും. പുറമേ പെണ്‍കുട്ടികളുടെ വിവാഹം, ഗൃഹനിർമാണം, ഗൃഹപുനരുദ്ധാരണം തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ക്ക് വായ്പ അനുവദിക്കാനുള്ള പദ്ധതികളും നിലവിലുണ്ട്. വായ്പ അപേക്ഷാഫോറം ജില്ല/ഉപജില്ല ഓഫിസുകളില്‍ ലഭ്യമാക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: www.ksbcdc.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.