മൂവാറ്റുപുഴ: വീട്ടൂര്‍ എബനേസര്‍ ഹയർ സെക്കൻഡറി സ്‌കൂളില്‍ ലോക പരിസ്ഥിതി ദിനം ആചരിച്ചു. സിവില്‍ സര്‍വിസ് റാങ്ക് ജേതാവ് ശിഖ സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ മാനേജര്‍ കമാൻഡർ സി.കെ. ഷാജി അധ്യക്ഷത വഹിച്ചു. പി.ടി.എ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം എം.ടി. ജോയി മുഖ്യപ്രഭാഷണം നടത്തി. പരിസ്ഥിതിദിന സന്ദേശം പ്രിന്‍സിപ്പല്‍ അനിത കെ. നായര്‍ നല്‍കി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഫലവൃക്ഷത്തൈകള്‍ വിതരണം ചെയ്തു. ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് ജിസി മാത്യു, വിദ്യാരംഗം കണ്‍വീനര്‍ ജീമോള്‍ കെ. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു. മൂവാറ്റുപുഴ മേളയുടെ ആഭിമുഖ്യത്തിൽ നടന്ന ദിനാചരണം ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആശ സനില്‍ ഉദ്ഘാടനം ചെയ്തു. രഘുമേനോന്‍ സംവിധാനം ചെയ്ത 'സാലു മരദ' എന്ന ഡോക്യുമെൻററി പ്രദര്‍ശിപ്പിച്ചു. മുനിസിപ്പല്‍ ചെയര്‍പേഴ്‌സൻ ഉഷ ശശിധരന്‍ മുഖ്യപ്രഭാഷണം നടത്തി. മേള പ്രസിഡൻറ് സുര്‍ജിത് എസ്‌തോസ് അധ്യക്ഷത വഹിച്ചു. എസ്.എന്‍ ബി.എഡ് കോളജ് പ്രിന്‍സിപ്പൽ പി.വി. സുരാജ്ബാബു, മൂവാറ്റുപുഴ ഫിലിം സൊസൈറ്റി പ്രസിഡൻറ് പ്രകാശ് ശ്രീധര്‍, മേള സെക്രട്ടറി പി.എം. ഏലിയാസ്, മേള വൈസ് പ്രസിഡൻറ് എസ്. മോഹന്‍ദാസ്, പരിസ്ഥിതി ഗവേഷകന്‍ ഡോ. ഷാജു തോമസ്, അനീഷ് ചിറക്കല്‍, ഡി.കെ.എസ്. കര്‍ത്താ, രഘുമേനോന്‍ എന്നിവര്‍ സംസാരിച്ചു. ഇതോടനുബന്ധിച്ച് വൃക്ഷത്തൈ വിതരണവും നടന്നു. മൂവാറ്റുപുഴ: രണ്ടാർകര എസ്.എ.ബി.ടി.എം സ്കൂളിൽ പരിസ്ഥിതിദിനം ആചരിച്ചു. മൂവാറ്റുപുഴ പൊലീസ് സബ് ഇൻസ്പെക്ടർ ബിജുകുമാർ സ്കൂൾ അങ്കണത്തിൽ വൃക്ഷത്തൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ബേബി വർഗീസ് അധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ എം.എം. അലിയാർ വൃക്ഷത്തൈ വിതരണം നടത്തി. ഹെഡ്മിസ്ട്രസ് എം.എ. ഫൗസിയ പരിസ്ഥിതിദിന സന്ദേശം നൽകി. സ്കൂൾ അഡ്മിനിസ്ട്രേറ്റർ കെ.എം. ഷക്കീർ, സിവിൽ പൊലീസ് ഓഫിസർമാരായ സിദ്ദീഖ്, അനിൽകുമാർ, റിയാസ്, ജോജി എന്നിവർ സംസാരിച്ചു. മൂവാറ്റുപുഴ: മുളവൂർ എം.എസ്.എം സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി. പ്ലാസ്റ്റിക് ഉപേക്ഷിക്കൂ എന്ന മുദ്രാവാക്യം നടപ്പാക്കുന്നതിെൻറ ഭാഗമായി പി.ടി.എയുടെ നേതൃത്വത്തിൽ തയാറാക്കിയ തുണിസഞ്ചികൾ വിദ്യാർഥികൾക്ക് വിതരണം ചെയ്തു. തുണിസഞ്ചിയുടെ വിതരേണാദ്ഘാടനം പഞ്ചായത്ത് അംഗം സീനത്ത് അസീസ് നിർവഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് സ്കൂൾ പരിസരങ്ങളിൽ വൃക്ഷത്തൈ നടൽ കർഷകൻ കെ.എ. ശിവരാമൻ നിർവഹിച്ചു. പി.ടി.എ പ്രസിഡൻറ് ശംസുദ്ദീൻ മൗലവി, സ്കൂൾ മാനേജർ എം.എം. കുഞ്ഞുമുഹമ്മദ്, എം. എസ്.എം ട്രസ്റ്റ് ട്രഷറർ എം.എം. അലി, പ്രധാനാധ്യാപിക ഇ.എം. സൽമത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.