പായിപ്രയിൽ ഡെങ്കിപ്പനി പടരുന്നു

മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിൽ ഡെങ്കിപ്പനി പടരുന്നു. രണ്ടാം വാർഡിലെ പായിപ്ര, കിഴക്കേക്കര മേഖലകളിലാണ് ഡെങ്കിപ്പനി പടർന്നുപിടിക്കുന്നത്. കഴിഞ്ഞ അഞ്ചുദിവസത്തിനുള്ളിൽ ഇരുപതോളം പേരാണ് ഡെങ്കി ബാധിച്ച് കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലടക്കം ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഡെങ്കിപ്പനി പടരുമ്പോഴും ആരോഗ്യ വകുപ്പ് അധികൃതർ തിരിഞ്ഞുനോക്കിയിട്ടില്ല. പ്രദേശത്തുകൂടി ഒഴുകുന്ന തമ്പര തോട് മാലിന്യവാഹിനിയായി കെട്ടിക്കിടക്കുന്നതാണ് പനി പടരാൻ കാരണമെന്നാണ് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്. പലഭാഗത്തും തിട്ട് ഇടിഞ്ഞ് തോട്ടിൽ വീണതാണ് ഒഴുക്ക് തടസ്സപ്പെടാൻ കാരണമായിരിക്കുന്നത്. ഇതുമൂലം വലിച്ചെറിയുന്ന മാലിന്യം തോട്ടിൽ കിടക്കുകയാണ്. ദിവസങ്ങൾക്കകം പനിബാധിതരുടെ എണ്ണത്തിൽ വൻ വർധനയാണുണ്ടായത്. നിരവധി പേർ പനിബാധിതരായിട്ടും പഞ്ചായത്ത് അധികൃതർ സംഭവം ഗൗരവത്തിലെടുത്ത് ശുചീകരണപ്രവർത്തനങ്ങൾ കാര്യക്ഷമമാക്കാത്തതിൽ പ്രതിേഷധം ശക്തമാവുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.