കൊച്ചി: നാളികേര വികസന ബോര്‍ഡിെൻറ നേര്യമംഗലത്ത് പ്രവര്‍ത്തിക്കുന്ന വിത്തുൽപാദന പ്രദര്‍ശനതോട്ടം ഏറ്റെടുക്കാനുള്ള നീക്കത്തിൽനിന്ന് സംസ്ഥാന കൃഷി വകുപ്പ് പിന്മാറണമെന്ന് അഖിലേന്ത്യ നാളികേര വികസന ബോര്‍ഡ് സ്റ്റാഫ് അസോസിയേഷന്‍ പ്രസിഡൻറ് ബിനു ഫിലിപ് ചെറിയാനും ജനറൽ സെക്രട്ടറി കെ. കണ്ണദാസും ആവശ്യപ്പെട്ടു. നാളികേര വികസന ബോര്‍ഡിെൻറ കേരളത്തിലെ ഏക വിത്തുൽപാദന കേന്ദ്രമാണ് നേര്യമംഗലം ഫാം. വംശശുദ്ധിയുള്ള നടീൽ വസ്തുക്കള്‍ ഉൽപാദിപ്പിക്കുന്നതിന് ടിഷ്യുകള്‍ചര്‍, ഹൈബ്രഡൈസേഷന്‍ ഉള്‍പ്പെടെ ആധുനിക സാങ്കേതികവിദ്യകളും ഗവേഷണഫലങ്ങളും ബോര്‍ഡ് നേര്യമംഗലം ഫാമിൽ പരീക്ഷിച്ചുവരുന്ന നിര്‍ണായകഘട്ടത്തിൽ ഫാം ഏറ്റെടുക്കാനുള്ള നീക്കം രാജ്യത്തെ നാളികേര വികസനത്തിെൻറ കടയ്ക്കൽ കോടാലി െവക്കുന്നതിന് തുല്യമാണ്. പ്രവര്‍ത്തിക്കുന്ന ഒരുഫാമിെൻറ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് സ്ഥലം കൈമാറാന്‍ കേരളത്തിെൻറ കൃഷിവകുപ്പ് ആവശ്യപ്പെടുന്നത് തികച്ചും കര്‍ഷകദ്രോഹപരമായ നടപടിയാണെന്നും ബിനു ഫിലിപ് ചെറിയാനും, കെ. കണ്ണദാസും ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.