കൊച്ചി: കേന്ദ്രസർക്കാറിെൻറ ജനദ്രോഹ നയങ്ങൾ തിരുത്തുക, പെട്രോൾ, ഡീസൽ വിലവർധന തടയുക, കർഷകദ്രോഹ നയങ്ങൾ അവസാനിപ്പിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സി.പി.െഎ നേതൃത്വത്തിലെ വർഗ ബഹുജന സംഘടനകൾ എറണാകുളത്തെ റിസർവ് ബാങ്ക് ഒാഫിസിലേക്ക് മാർച്ചും ധർണയും നടത്തി. സി.പി.െഎ ജില്ല സെക്രട്ടറി പി. രാജു ഉദ്ഘാടനം ചെയ്തു. എ.െഎ.വൈ.എഫ് ജില്ല സെക്രട്ടറി കെ.എൻ. ഗോപി, കുമ്പളം രാജപ്പൻ, എം.ടി. നിക്സൺ, മല്ലിക സ്റ്റാലിൻ, സി.എ. അനീഷ്, അസ്ലഫ് പാറേക്കാടൻ, എൻ. വിപിനചന്ദ്രൻ, എം.പി. രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. മാധവ ഫാർമസി ജങ്ഷനിൽനിന്ന് ആരംഭിച്ച മാർച്ചിന് ടി.എൻ. ദാസ്, എ. ഷംസുദ്ദീൻ, ടി.എൻ. സോമൻ, പി.ഒ. ആൻറണി, സി.എ. ഷക്കീർ, ശ്രീജി തോമസ്, സീന ബോസ്, സജിനി തമ്പി, രാജേഷ് കാവുങ്കൽ, കെ.എ. നവാസ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.