കൊച്ചി: ഭൂമിയെ രക്ഷിക്കാന്‍ കാല്‍പനിക പ്രകൃതിസ്‌നേഹം മതിയാവില്ലെന്ന് അധ്യാപകനും ചിന്തകനും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടം. അസറ്റ് ഹോംസ് വര്‍ഷംതോറും മൂന്നുതവണ സംഘടിപ്പിക്കുന്ന 'ബിയോണ്ട് ദ സ്‌ക്വയര്‍ ഫീറ്റ്' പ്രഭാഷണ പരമ്പരയില്‍ പരിസ്ഥിതിദിന പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി അവബോധത്തിന് വേണ്ടത് കേവല പ്രകൃതിസ്‌നേഹമല്ല സാമൂഹിക വിമര്‍ശനമാണ്. 1996ലെ ക്യോട്ടോ ഉടമ്പടി സമയത്ത് അന്തരീക്ഷത്തിലെ കാര്‍ബണ്‍ കണികകളുടെ എണ്ണം ദശലക്ഷത്തില്‍ 390 പി.പി.എം (പാര്‍ട്‌സ് പെര്‍ മില്യൺ) ആയിരുന്നു. ഇത് 2000 ആകുമ്പോള്‍ 1990േലതിന് സമാനമായി തിരിച്ചുകൊണ്ടുപോകാനായിരുന്നു ലക്ഷ്യം. എന്നാല്‍, 2018ല്‍ ഇത് 410 പി.പി.എം ആണ്. ഭൂമിക്ക് പരമാവധി താങ്ങാവുന്നത് 450 പി.പി.എം ആണ്. പ്രകൃതി നമുക്ക് പുറത്തുള്ള എന്തോ ആണ് എന്ന കാഴ്ചപ്പാടാണ് കുഴപ്പമായത്. ഭാരതപ്പുഴ കാണുമ്പോള്‍ എത്ര ലോഡ് മണലാണെന്നും ഒരു മരം കാണുമ്പോള്‍ എത്ര ക്യുബിക് അടിയാണെന്നുമാണ് നമ്മളിപ്പോള്‍ ആലോചിക്കുന്നതെന്നും സുനിൽ പി. ഇളയിടം പറഞ്ഞു. അസറ്റ് ഹോംസ് മാനേജിങ് ഡയറക്ടര്‍ വി. സുനില്‍ കുമാര്‍ സ്വാഗതം പറഞ്ഞു. പരിസ്ഥിതി-ജല-പാര്‍പ്പിട ദിനങ്ങളിലാണ് ബിയോണ്ട് ദ സ്‌ക്വയര്‍ ഫീറ്റ് പ്രഭാഷണ പരമ്പര സംഘടിപ്പിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.