ഇന്ധനവില വർധന: വാഹനം കെട്ടിവലിച്ച് പ്രതിഷേധം

കൊച്ചി: ഇന്ധനവില വർധനയിൽ പ്രതിഷേധിച്ച് ഓപറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് കേരളയുടെ നേതൃത്വത്തിൽ വാഹനം കെട്ടിവലിച്ച് മാർച്ച് നടത്തി. പനമ്പിള്ളി നഗർ ജങ്ഷനിൽനിന്ന് ഇന്ത്യൻ ഓയിൽ കോർപറേഷൻ ഓഫിസിലേക്ക് നടത്തിയ മാർച്ച് എഴുത്തുകാരൻ കെ.എൽ. മോഹനവർമ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡൻറ് എം.എസ്. അനിൽകുമാർ, വൈസ് പ്രസിഡൻറ് എസ്‌. സുര, സെക്രട്ടറി വി.സി. വർഗീസ്, ട്രഷറർ ബാജി ജോസഫ് എന്നിവർ നേതൃത്വം നൽകി. ഇന്ത്യൻ ഓയിൽ കോർപറേഷൻ ഓഫിസിന് മുന്നിൽ ചേർന്ന പൊതുസമ്മേളനത്തിൽ കെ.എൽ. മോഹനവർമ, എം.എസ്. അനിൽകുമാർ, ബിനു ജോൺ, പി.ഡി. ജോസഫ്, രാജു പി. നായർ എന്നിവർ സംസാരിച്ചു. അന്യായമായ ഇന്ധനവില വർധന പിടിച്ചുനിർത്തുക, പെട്രോളിയം ഉൽപന്നങ്ങളെ ജി.എസ്.ടിയിൽ ഉൾപ്പെടുത്തുക, ടാക്സി വാഹനങ്ങൾക്ക് ഇന്ധനവിലയിൽ സബ്സിഡി ഏർപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മാർച്ച്. പ്രധാനമന്ത്രി, കേന്ദ്ര ധനമന്ത്രി, പെട്രോളിയം മന്ത്രി, കേരള ധനമന്ത്രി എന്നിവർക്ക് നിവേദനവും അയച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.