കൊച്ചി: മേക്കര്‍ വില്ലേജില്‍ ഇന്‍കുബേറ്റ് ചെയ്തിരിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ വിപണിക്കനുയോജ്യ രീതിയില്‍ സജ്ജമാക്കാന്‍ സഹകരിക്കുമെന്ന് ഇന്ത്യന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് സെമികണ്ടക്ടേഴ്‌സ് അസോസിയേഷന്‍ (ഐ.ഇ.എസ്.എ) വ്യക്തമാക്കി. കളമശ്ശേരിയിലെ മേക്കർ വില്ലേജില്‍ ഐ.ഇ.എസ്.എ സംഘം നടത്തിയ സന്ദര്‍ശനത്തിനുശേഷം ചെയര്‍മാന്‍ അനില്‍കുമാര്‍ മുനിസ്വാമിയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ഇലക്ട്രോണിക്‌സ്, സെമികണ്ടക്ടേഴ്‌സ് മേഖലയില്‍ വിദ്യാർഥികള്‍ക്കും സ്റ്റാര്‍ട്ടപ് സംരംഭങ്ങള്‍ക്കും ഉപദേശം നല്‍കുകയും അവര്‍ക്ക് നിക്ഷേപം ആകര്‍ഷിക്കാന്‍ സഹായിക്കുകയും ചെയ്യുകയെന്നതാണ് അസോസിയേഷൻ ലക്ഷ്യം. വിദ്യാഭ്യാസ സ്ഥാപനങ്ങളുള്‍പ്പെടെ വിവിധ തലങ്ങളിലെ സ്റ്റാര്‍ട്ടപ് ഇന്‍കുബേറ്ററുകളുമായി യോജിച്ച് പ്രവര്ത്തിക്കുന്നതിെൻറ ഭാഗമായാണ് മേക്കര്‍ വില്ലേജില്‍ സംഘം എത്തിയത്. മേക്കര്‍ വില്ലേജില്‍ വാണിജ്യാടിസ്ഥാനത്തില്‍ തയാറായ ചില കമ്പനികളുടെ ഉൽപന്നങ്ങള്‍ സംഘത്തിനുമുന്നില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. മേക്കര്‍ വില്ലേജ് സി.ഇ.ഒ പ്രസാദ് ബാലകൃഷ്ണന്‍ നായര്‍, സി.ഒ.ഒ രോഹന്‍ കലാനി തുടങ്ങിയവരും സന്നിഹിതരായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.