പരിസ്ഥിതി പഠനയാത്രയിൽ കണ്ടെത്തിയത്​ മാലിന്യം തള്ളൽ

ചെങ്ങന്നൂർ: അച്ചൻകോവിലാറ്റിൽ നടത്തിയ പരിസ്ഥിതി പഠനയാത്രയിൽ അമിതമായ മാലിന്യംതള്ളൽ കണ്ടെത്തി. കിഴക്കൻ വെള്ളത്തി​െൻറ അമിതമായ വരവുമൂലം എക്കലടിയുന്ന ഭാഗത്ത് മൺകൂനകൾ രൂപംകൊണ്ട് പിന്നീട് കൈയേറ്റങ്ങളായി മാറുന്നു. ഇതുമൂലം പുഴയുടെ ഗതി മാറിയൊഴുകുന്നതിന് കാരണമായി. അപ്പർകുട്ടനാട് കാർഷിക വികസന സമിതി സംഘടിപ്പിച്ച യാത്ര ചെന്നിത്തല ചെറുകോൽ പ്രായിക്കര സ​െൻറ് മേരീസ് പള്ളിക്കടവിൽനിന്നാണ് ആരംഭിച്ചത്. ബുധനൂർ, പുലിയൂർ, ചെറിയനാട്, തഴക്കര, മാവേലിക്കര, ചെട്ടികുളങ്ങര, പള്ളിപ്പാട് വില്ലേജ് പ്രദേശങ്ങളിലൂടെ 25 കിലോമീറ്റർ സഞ്ചരിച്ച് ഇരുപത്തെട്ടിൽകടവിൽ സമാപിച്ചു. കൈവഴികളായ കരിപ്പുഴ തോട്, പുത്തനാറ്, കുട്ടമ്പേരൂർ ആറ് എന്നിവയുടെ അവസ്ഥയും ദയനീയമാണ്. കൈയേറ്റങ്ങൾ ഒഴിവാക്കാൻ സർവേ നടത്തുക, കേന്ദ്ര ബയോഡൈവേഴ്‌സിറ്റി ബോർഡ് തയാറാക്കി, റവന്യൂ വകുപ്പും മറ്റ് ഏജൻസികളും സമർപ്പിച്ച റിപ്പോർട്ടുകളിൽ നടപടി സ്വീകരിക്കുക, വിവിധ ഭാഗങ്ങളിൽ അടിഞ്ഞുകൂടിയ എക്കൽ മണ്ണ് നീക്കുക, കാർഷികാവശ്യങ്ങൾക്കായി നിർമിക്കുന്ന താൽക്കാലിക മുട്ടുകൾ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എടുത്തുമാറ്റുക, കരിപ്പുഴക്ക് വടക്ക് നാലുകെട്ടുംകവലയിൽ എൻ.ടി.പി.സിയിലേക്ക് ജലം വഴിതിരിച്ചുവിടാനുള്ള തടസ്സം പരിഹരിക്കുക, മണൽവാരൽ നിയന്ത്രിക്കാൻ പ്രാദേശികമായി പൊലീസിന് സൗകര്യങ്ങൾ ഏർപ്പെടുത്തുക, പ്ലാസ്റ്റിക് മാലിന്യങ്ങൾ നീക്കുക, ഇരുകരകളിലുമുള്ള ജനങ്ങളെ ബോധവത്കരിക്കുക, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നദീസംരക്ഷണ സേനകൾ രൂപവത്കരിക്കുക, നിശ്ചിത ഇടവേളകളിൽ അവലോകനങ്ങൾ നടത്തുക, പരമ്പരാഗത മീൻപിടുത്തം പ്രോത്സാഹിപ്പിക്കുക, അച്ചൻകോവിലാറ്റിൽ പ്രത്യേക മൊബൈൽ പൊലീസ് പട്രോളിങ് ക്രമീകരിക്കുക എന്നിവയാണ് പഠനയാത്ര മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ. ജനപ്രതിനിധികൾ, കാർഷിക വിദഗ്ധർ, കോളജ് വിദ്യാർഥികൾ, പരിസ്ഥിതി പ്രവർത്തകർ, കർഷക പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. നദിയുടെ ദ്വിമാന വിഷ്വലൈസേഷനും എയർ റൂട്ട് റിസർച്ച് സർവേയും നടത്തി. ഗോപൻ ചെന്നിത്തല, ജോസ് ജോസഫ് കുളങ്ങരത്തറയിൽ, ജനപ്രതിനിധികളായ സേവ്യർ കുന്നുംപുറത്ത്, ഉദയൻ ചെന്നിത്തല, ഹരികുമാർ മണ്ണാരേത്ത്, സുഭാഷ് കിണറുവിള, സന്തോഷ്, സദാശിവൻ നായർ, ശശിധരൻ പിള്ള, വിഷ്ണു പാക്കടവ്, മാത്തുക്കുട്ടി, തോമസ് തുടങ്ങിയവർ നേതൃത്വം നൽകി. മഷിപ്പേന നൽകി പരിസ്ഥിതി ദിനാചരണം ആറാട്ടുപുഴ: 'പ്ലാസ്റ്റിക് മാലിന്യത്തെ ചെറുത്തുതോൽപിക്കാം' പരിസ്ഥിതി ദിന സന്ദേശം ഉൾക്കൊണ്ട് തൃക്കുന്നപ്പുഴ ഗവ. എൽ.പി സ്കൂളിനെ പ്ലാസ്റ്റിക്രഹിത വിദ്യാലയമായി പ്രഖ്യാപിക്കുന്നതി​െൻറ ഭാഗമായി ഹരിപ്പാട് യു.എ.ഇ എക്സ്ചേഞ്ചി​െൻറ സഹകരണത്തോടെ അഞ്ചാം ക്ലാസിലെ 60 കുട്ടികൾക്ക് മഷിയും മഷിപ്പേനയും വിതരണം ചെയ്തു. നാലാംക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും എഴുതാൻ പെൻസിൽ നിർബന്ധമാക്കി. എസ്.എം.സി ചെയർമാൻ സുധിലാൽ തൃക്കുന്നപ്പുഴയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഹരിപ്പാട് യു.എ.ഇ എക്സ്ചേഞ്ച് മാനേജർ കണ്ണൻ വിതരണോദ്ഘാടനം നിർവഹിച്ചു. അധ്യാപകനായ മുഹമ്മദ് ഷാഫി, പരിസ്ഥിതിദിന സന്ദേശം നൽകി. ശ്രീനേഷ്, വിഷ്ണു, എസ്.എം.സി അംഗങ്ങളായ ഓമനക്കുട്ടൻ, രതീഷ്, കിഷോർ, സുപിത, മായാദേവി, അധ്യാപകരായ സൂസൺ, ശ്രീരഞ്ജിനി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.