കളമശ്ശേരി: കമ്പനി തുറന്ന് പ്രവർത്തിക്കാത്തതിലും തൊഴിലാളികളുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യാത്തതിലും പ്രതിഷേധിച്ച് എടയാറിലെ ബിനാനി സിങ്ക് തൊഴിലാളികൾ കമ്പനി ഗേറ്റിന് മുന്നിൽ ഉപരോധസമരം തുടങ്ങുന്നു. സംയുക്ത ട്രേഡ് യൂനിയെൻറ നേതൃത്വത്തിലാണ് ഉപരോധം. ഫെബ്രുവരി ആറിന് തിരുവനന്തപുരത്ത് ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ നാലുമാസത്തിനകം ആനുകൂല്യങ്ങൾ വിതരണം നടത്താമെന്ന് കമ്പനി മാനേജ്മെൻറ് ഉറപ്പ് നൽകിയിരുന്നതായാണ് തൊഴിലാളികൾ പറയുന്നത്. ഇൗ മാസം ആറിന് പറഞ്ഞദിവസം കഴിഞ്ഞിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാതെവന്നതോടെയാണ് ഉപരോധം തുടങ്ങാൻ തീരുമാനിച്ചത്. എടയാർ വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന ബിനാനി സിങ്ക് കമ്പനി 2014 മാർച്ചിലാണ് മുന്നൊരുക്കമില്ലാതെ പൂട്ടിയത്. കമ്പനിയിൽ സൂക്ഷിച്ച രാസപദാർഥങ്ങൾ, അസംസ്കൃത വസ്തുക്കൾ എന്നിവ പൂർണമായും ഉപയോഗിക്കാതെയാണ് പ്ലാൻറിെൻറ പ്രവർത്തനം നിർത്തിയത്. ഇതുമൂലം കമ്പനിയുടെ വിവിധ റിയാക്ടറുകളിലായി പലതരം രാസപദാർഥങ്ങൾ, ഇലക്ട്രോ ലൈറ്റ്സ് എന്നിവ വലിയ അളവിൽ കിടക്കുന്നതായാണ് മലിനീകരണ നിയന്ത്രണ ബോർഡ് കണ്ടെത്തിയത്. കൂടാതെ ജെറോസൈറ്റ്, ജറോഫിക്സ് തുടങ്ങിയ മാലിന്യവും സൂക്ഷിച്ചിരിക്കുകയാണ്. ഇവ സുരക്ഷിതമായി നീക്കാൻ നിരവധി തവണ നിർേദശം നൽകിയിട്ടും നടപടി ഉണ്ടായില്ലെന്നും പി.സി.സി പറയുന്നു. കമ്പനിയിലെ രാസവസ്തുക്കൾ സൂക്ഷിച്ച ടാങ്കുകൾ അപകടാവസ്ഥയിലാണെന്നും തകർന്ന് നിലംപതിക്കാവുന്ന രീതിയിലാണെന്നും ഇവ ജലവുമായി കലർന്ന സ്ഥിതിയിലാണെന്നും, ഇത് പുഴയിൽ എത്തിയാൽ ഗുരുതര പരിസ്ഥിതിപ്രശ്നങ്ങൾക്ക് കാരണമാകുമെന്നും ഏലൂരിലെ എൻവയൺമെൻറൽ എൻജിനീയർ കലക്ടർക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. 33 കോടിയോളം രൂപയാണ് തൊഴിലാളികളുടെ ആനുകൂല്യങ്ങളായി നൽകാനുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.