കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകെൻറ ൈകവെട്ടിയ കേസിലെ പ്രതിക്ക് ഫോൺ അടക്കം ആശയവിനിമയോപാധികൾ ഉപയോഗിക്കരുതെന്നതുൾപ്പെടെ കടുത്ത നിയന്ത്രണങ്ങളോടെ ഹൈകോടതി ജാമ്യം അനുവദിച്ചു. കേസിലെ 33ാം പ്രതി അസീസ് ഓടക്കാലിക്കാണ് ഡിവിഷന്‍ ബെഞ്ച് ജാമ്യം അനുവദിച്ചത്. 2010 ജൂലൈ നാലിന് രാവിലെ 8.05ഓടെ പ്രഫ. ടി.ജെ. ജോസഫിനെ ആക്രമിക്കാന്‍ ഓഡിറ്റോറിയത്തില്‍ ഗൂഢാലോചന നടത്തിയെന്ന കുറ്റമാണ് അസീസിനെതിരെയുള്ളത്. 2016 മാര്‍ച്ച് മൂന്നിന് അസീസ് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. ജാമ്യാപേക്ഷ തള്ളിയ എന്‍.െഎ.എ കോടതിയുടെ ജനുവരി 18ലെ ഉത്തരവ് ചോദ്യം ചെയ്താണ് അസീസ് ഹൈകോടതിയെ സമീപിച്ചത്. കേസിൽ അസീസ് അടക്കമുള്ളവരുടെ വിചാരണ 2017 ഡിസംബറില്‍ തുടങ്ങുമെന്ന് അറിയിച്ചിരുന്നെങ്കിലും തുടങ്ങിയിട്ടില്ലെന്നും ഗൂഢാലോചനക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും രണ്ടുകൊല്ലവും മൂന്നുമാസവുമായി ജയിലിലാണെന്നുമുള്ള വാദം കണക്കിലെടുത്താണ് ജാമ്യം അനുവദിച്ചത്. ഈ സാഹചര്യത്തില്‍ ഇനിയും പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വെക്കേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട കാര്യങ്ങൾക്കല്ലാതെ ഹരജിക്കാരെൻറ താമസ സ്ഥലമടങ്ങുന്ന വില്ലേജ് പരിധി വിട്ട് പുറത്തുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, തെളിവ് നശിപ്പിക്കരുത്, സമാന കുറ്റകൃത്യങ്ങള്‍ ചെയ്യരുത്, മൊബൈല്‍ ഫോണ്‍പോലുള്ള ആശയവിനിമയോപാധികൾ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കരുത്, മറ്റ് ആളുകളുടെ പേരിലുള്ള ഫോണുകളും ഉപയോഗിക്കരുത്, പരസ്യ പ്രസ്താവനകളോ വാർത്തസമ്മേളനങ്ങളോ നടത്തരുത്, ചർച്ചകളിലോ സെമിനാറുകളിലോ സംബന്ധിക്കുകയും സാമൂഹികമാധ്യമങ്ങളിലൂടെ ആശയവിനിമയങ്ങൾ നടത്തുകയും ചെയ്യരുത്, പൊതുസമ്മേളനങ്ങളിലോ സെമിനാറുകളിലോ സംസാരിക്കരുത്, അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെടുകയാണെങ്കില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിലോ മറ്റു പൊലീസ് ഉദ്യോഗസ്ഥരുടെ മുന്നിലോ തിങ്കള്‍, വ്യാഴം ദിവസങ്ങളിൽ രാവിലെ എട്ടിനും 10നും ഇടയില്‍ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യവ്യവസ്ഥകൾ. സ്വന്തവും മറ്റ് രണ്ട് പേരുെടയും പേരിൽ അഞ്ചുലക്ഷം രൂപയുടെ ജാമ്യ ബോണ്ട് കെട്ടിവെക്കണമെന്ന ഉപാധിയും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.