ഇ​േൻറണൽ മാർക്കിൽ ഗുരുതരവീഴ്ച: രാജഗിരി കോളജിനെതിരെ നടപടി

കോട്ടയം: കളമശ്ശേരി രാജഗിരി കോളജിൽ 2015ൽ പ്രവേശനം നേടിയ ബി.എസ്.ഡബ്ല്യു വിദ്യാർഥികളുടെ ഇേൻറണൽ/എക്സ്റ്റേണൽ പരീക്ഷയുടെ അനുപാതം 40-60 എന്ന തോതിൽ നടത്തിയത് സർവകലാശാല റെഗുലേഷന് വിരുദ്ധമായതുകൊണ്ട് ഈ പരീക്ഷ റദ്ദാക്കുന്നതിനും പുനഃപരീക്ഷ നടത്താൻ കോളജിന് നിർദേശം നൽകാനും സർവകലാശാല തലത്തിൽ നടപടികൾ പുരോഗമിക്കുന്നു. സിൻഡിക്കേറ്റ് തലത്തിൽ അന്വേഷണത്തിന് വൈസ് ചാൻസലർ ഡോ. ബാബു സെബാസ്റ്റ്യൻ ഉത്തരവിട്ടു. രാജഗിരി കോളജിൽ നടത്തുന്ന മറ്റ് കോഴ്സുകളുടെ മാർക്ക് വിതരണവും അന്വേഷണ വിധേയമാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.