പെരുമ്പാവൂർ: ഇരിങ്ങോൾ ജി.വി.എച്ച്.എസ്.എസിൽ പരിസ്ഥിതി ദിനം സ്കൂൾ വളപ്പിൽ പ്ലാവിൻ തൈ നട്ട് ആഘോഷിച്ചു. അസംബ്ലിയിൽ പരിസ്ഥിതി ദിന സന്ദേശം നൽകി. തുടർന്ന് പരിസ്ഥിതിദിന റാലിയും ഇരിങ്ങോൾ വനത്തിന് ചുറ്റും സംരക്ഷണ ചങ്ങല തീർത്ത് പ്രതിജ്ഞയും നടത്തി. പെരുമ്പാവൂർ ആയത്തുപടിയിലെ യുവജന കൂട്ടായ്മയുടെ നേതൃത്വത്തിൽ ആയത്തുപടി നിത്യസഹായ മാതാവിെൻറ പള്ളിയങ്കണത്തിൽ പരിസ്ഥിതി ബോധവത്കരണ ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. വൈകീട്ട് നാലിന് സാമൂഹിക പരിസ്ഥിതി പ്രവർത്തകൻ ഫാ. അഗസ്റ്റിൻ വട്ടോളി, കേരള ഫോറസ്റ്റ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട് ശാസ്ത്രൻ ഡോ. ടി.വി. സജീവ് എന്നിവരുടെ നേതൃത്വത്തിൽ പരിസ്ഥിതി സെമിനാർ സംഘടിപ്പിച്ചു. ഇടവക വികാരി ഫാ. ജോൺ പൈനുങ്കലിെൻറ നേതൃത്വത്തിൽ ദേവാലയ പരിസരത്ത് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു. കൂവപ്പടി പഞ്ചായത്തിെൻറ ആഭിമുഖ്യത്തിൽ നടത്തി. കൃഷി ഓഫിസർ 'പരിസ്ഥിതി സംരക്ഷണം', 'ജൈവകൃഷിയുടെ പ്രസക്തി' വിഷയങ്ങളിൽ കാർഷിക സെമിനാർ നയിച്ചു. സ്കൂൾ കുട്ടികൾക്കും മറ്റ് കാർഷിക ഗ്രൂപ്പുകൾക്കും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കുഞ്ഞുമോൾ തങ്കപ്പൻ പച്ചക്കറിവിത്ത് വിതരണം ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു. ജാൻസ് ജോർജ് വനിതകൾക്ക് ഫലവൃക്ഷത്തൈകൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം മനോജ് മൂത്തേടൻ കുട്ടികൾക്ക് പച്ചക്കറി കൃഷിയെപ്പറ്റി പ്രതിപാദിക്കുന്ന സീഡി നൽകി. വാഴക്കുളം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ വാർഡ് മെംബർ സമീജ മുജീബ് വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. മാറമ്പള്ളി കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടർ ആരോഗ്യ ജാഗ്രത പരിസര ശുചീകരണവും ബോധവത്കരണ ക്ലാസും നടത്തി. വാർഡ് വികസന സമിതി അംഗങ്ങളും നാട്ടുകാരും ചേർന്ന് വൃക്ഷത്തൈ നടുകയും ശുചീകരണ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തു. അശമന്നൂർ ഗ്രാമപഞ്ചായത്ത് ഗവ. യു.പി സ്കൂളിൽ പഞ്ചായത്ത് പ്രസിഡൻറ് എൻ.എം. സലീം വൃക്ഷത്തൈ നട്ട് ഉദ്ഘാടനം ചെയ്തു. ഗ്രീൻ േപ്രാട്ടോക്കോൾ പ്രഖ്യാപനവും ഇതോടൊപ്പം നടന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ബിന്ദു നാരായണൻ, സ്ഥിരം സമിതി അധ്യക്ഷരായ ഹണിത് ബേബി, ചിത്ര ചന്ദ്രൻ, ബിന്ദു സണ്ണി, വാർഡ് മെംബർമാർ, ആശ വർക്കർമാർ, കുടുംബശ്രീ പ്രവർത്തകർ എന്നിവർ പങ്കെടുത്തു. വൈദ്യുതി മുടങ്ങും വാഴക്കുളം: സെക്ഷൻ പരിധിയിലെ പൂമല, വലിയകുളം, വെങ്ങോല മിനി, മങ്കുഴി, ഹൈദ്രൂസ് പള്ളി, മുണ്ടങ്കരപ്പുറം എന്നിവിടങ്ങളിൽ വ്യാഴാഴ്ച രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.