കൊച്ചി: ജില്ല റെഡിമേഡ് ഗാർമെൻറ്സ് േമക്കേഴ്സ് കോഒാപറേറ്റിവ് സൊസൈറ്റിയുടെയും സ്മോൾ സ്കെയിൽ മർച്ചൻറ്സ് അസോസിയേഷെൻറയും നേതൃത്വത്തിൽ പഠനോപകരണ വിതരണവും അവാർഡ് ദാനവും സംഘടിപ്പിച്ചു. ഗവ. ഗേൾസ് ഹൈസ്കൂൾ, എൽ.പി, യു.പി വിഭാഗത്തിലെ വിദ്യാർഥികൾക്ക് പഠനോപകരണവും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയവർക്ക് അവാർഡും ധനസഹായ വിതരണവും പ്രഫ. എം.കെ. സാനു നിർവഹിച്ചു. സംഘം പ്രസിഡൻറ് ടി.എസ്. ഷൺമുഖദാസ് അധ്യക്ഷത വഹിച്ചു. പി.എൻ. സീനുലാൽ, കുമ്പളം രവി, എൻ.കെ. പ്രഭാകരനായിക്, പ്രിൻസിപ്പൽ നളിനകുമാരി, ഹെഡ്മിസ്ട്രസുമാരായ ഷൈലജ, ശ്രീദേവി, ലീലാമ്മ, വ്യാപാരിസമിതി പ്രസിഡൻറ് ടി.എം. അബ്ദുൽ വാഹിദ്, ശിവരാമൻ, സാബു ജേക്കബ്, സംഘം സെക്രട്ടറി ബിനിത ജോർജ്, കെ.കെ. കലാം എന്നിവർ സംസാരിച്ചു. സംഘം ഭരണസമിതി അംഗം ഇ. അബ്ദുൽ കലാം സ്വാഗതവും കെ.പി. ജോഷി നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.