ചേർത്തല: നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പരിസ്ഥിതി ദിനാചരണത്തില്‍ പൊതുശുചീകരണ യജ്ഞത്തിെൻറയും വൃക്ഷത്തൈ നടീലിെൻറയും ഉദ്ഘാടനം നഗരസഭ ചെയർമാൻ ഐസക് മാടവന നിർവഹിച്ചു. വൈസ് ചെയർേപഴ്സൻ ശ്രീലേഖ നായർ, സി.എസ്. ബാബുരാജ് എന്നിവർ സംസാരിച്ചു. ചേര്‍ത്തല കോക്കോതമംഗലം സെൻറ് ആൻറണീസ് ഹൈസ്കൂളിൽ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പോസ്റ്റർ നിർമാണവും ലഘുനാടകവും സംഘഗാനവും നടത്തി. മാനേജർ ഫാ. ഐസക് ഡാമിയൻ, പ്രഫ. സി.ജെ. പോൾ, മറിയാമ്മ ഐസക്, ടി.പി. ജ്യോതിഷ് എന്നിവർ സംസാരിച്ചു. ചേർത്തല സർവിസ് ക്ലബിെൻറ നേതൃത്വത്തിൽ ചേർത്തല ഗവ. ബോയ്സ് സ്കൂൾ വളപ്പിൽ പ്ലാവിൻതൈകൾ നട്ടു. നഗരസഭ ചെയർമാൻ ഐസക് മാടവന ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ആർ. സുഖ്‍ലാൽ അധ്യക്ഷത വഹിച്ചു. പി. ഷാജു, ഹെഡ്മിസ്ട്രസ് സരസമ്മ, റോയി ഫെലിക്സ്, കെ.ബി. സമ്പുപാലൻ, സി.ഡി. ചന്ദ്രൻ എന്നിവർ സംസാരിച്ചു. ചേർത്തല തെക്ക് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധിപ്പിച്ച് രണ്ടുലക്ഷം തൈകൾ നട്ടു. പഞ്ചായത്ത് പ്രസിഡൻറ് വി.എ. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ബാബു ആൻറണി, ലീലാമ്മ ആൻറണി, പി.പി. സോമൻ, സിബി പൊള്ളയിൽ, ഷൈലജ, ആലീസ് വിജയൻ എന്നിവർ സംസാരിച്ചു. നഗരസഭ ആർദ്ര സ്പെഷൽ സ്കൂളിൽ നടന്ന വൃക്ഷത്തൈ നടീൽ കൗൺസിലർ സി.ഡി. ശങ്കർ ഉദ്ഘാടനം ചെയ്തു. ദേശീയ ബാലതരംഗം ജില്ല കോഒാഡിനേറ്റർ കെ.ആർ. രൂപേഷ് അധ്യക്ഷത വഹിച്ചു. എൻ. ശ്രീകുമാർ, ലീന, മിനിമോൾ, രജിൻ, രമ്യ കൃഷ്ണൻ, ലേഖ, ആശ, ബിന്ദു, സരിഗ, സുമി എന്നിവർ സംസാരിച്ചു. ചേർത്തല തെക്ക് ഗവ. ഹയർ സെക്കൻഡറി സ്കൂൾ പരിസ്ഥിതി ക്ലബിെൻറ പഞ്ചായത്ത് പ്രസിഡൻറ് വി.എ. സേതുലക്ഷ്മി ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ റോസ്‍മി, അംബിക, ഭാനുമതി, ശ്രീജ, ടി.വി. ഹരികുമാർ, ഫെഡറിക് ഓസാന, എ.ജെ. സേവ്യർ, ഒ. സജിനി എന്നിവർ സംസാരിച്ചു. ചേർത്തല എസ്.എൻ.എം ഗവ. ബോയ്സ് സ്കൂളിൽ നടന്ന നഗരസഭ ചെയർമാൻ ഐസക് മാടവന ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് ടി.എ. അജയകുമാർ അധ്യക്ഷത വഹിച്ചു. കൗൺസിലർ ഡി. ജ്യോതിഷ്, സുഖ്‍ലാൽ, സൂര്യകുമാരി, ഹെഡ്മിസ്ട്രസ് എൻ.എൻ. സരസമ്മ, രഞ്ജിത്, ശ്രീജിത എന്നിവർ സംസാരിച്ചു. ലൈസൻസ്ഡ് എൻജിനീയേഴ്സ് ആൻഡ് സൂപ്പർവൈസേഴ്സ് ഫെഡറേഷൻ താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനത്തില്‍ നടത്തിയ സൗജന്യ വൃക്ഷത്തൈ വിതരണം നഗരസഭ ചെയർമാൻ ഐസക് മാടവന ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് എൻ.സി. ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. ജോണി ജോസഫ്, ബി. ഫൈസൽ, വി.എസ്. ശ്രീകുമാർ, എം.ആർ. അനിൽ എന്നിവർ സംസാരിച്ചു. വയലാർ സർവിസ് സഹകരണ ബാങ്ക് എം.കെ. കൃഷ്ണൻ സ്മാരക ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ നടത്തി. സംഘം സെക്രട്ടറി പി. ഷൈനിമോൾ, പി.വി. പുഷ്പാംഗദൻ, എൻ.പി. വിമൽ, ജി. ഷൈലജ, ബൈജു ദിവാകരൻ, എം. ജയചന്ദ്രൻ, ടെറിൻ ജോൺ, വിഷ്ണു പ്രകാശ്, സചിൻ മാർട്ടിൻ, ഗോപിക എന്നിവർ സംസാരിച്ചു. പ്രതിഭ പുരസ്കാര വിതരണം ചേർത്തല: ഫ്രൻഡ്സ് ഓഫ് തങ്കി ചാരിറ്റി സൊസൈറ്റിയുടെ പ്രഥമ പ്രതിഭ പുരസ്കാര വിതരണം നടത്തി. വിദ്യാർഥികൾക്ക് കാഷ് അവാർഡുകളും പുരസ്കാരങ്ങളും നൽകി. തങ്കി സെൻറ് ജോർജ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ് പി.എ. റീത്താമ്മ അധ്യക്ഷത വഹിച്ചു. കെ.ജെ. ജോസഫ് കുറിയപ്പശേരി, തമ്പി ചക്കുങ്കൽ, ജോസ് ബാബു, സജി വടക്കേമുറി, സി.എ. അലക്സാണ്ടർ, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. പഠനോപകരണ വിതരണം ചേർത്തല: പുത്തനമ്പലം ഭദ്ര സ്വയംസഹായ സംഘത്തിെൻറ നേതൃത്വത്തിൽ വിദ്യാർഥികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. കൺവീനർ അനിൽകുമാർ അധ്യക്ഷത വഹിച്ചു. എം.കെ. തങ്കപ്പൻ നായർ വിതരണോദ്ഘാടനം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.