മഠം റോഡിലെ അശാസ്ത്രീയ റീടാറിങ്​ പരിശോധിച്ച്​ പോരായ്മകള്‍ പരിഹരിക്കും -​ ചെയര്‍മാന്‍

ആലപ്പുഴ: തത്തംപള്ളി വാര്‍ഡിലെ മഠം റോഡില്‍ നടത്തിയ അശാസ്ത്രീയ റീടാറിങ്മൂലം പരിസരവാസികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ക്ക് എത്രയുംവേഗം പരിഹാരം കാണുമെന്ന് വാര്‍ഡ് കൗണ്‍സിലറും നഗരസഭ ചെയര്‍മാനുമായ തോമസ് ജോസഫ് ഉറപ്പുനൽകി. മഴക്കാലമായതോടെ റോഡില്‍ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥയാണ്. വലിച്ചെറിയുന്ന മാലിന്യങ്ങള്‍ വെള്ളത്തില്‍ കലര്‍ന്ന് പകര്‍ച്ചവ്യാധികള്‍ക്കും കാരണമായേക്കാം. റോഡ് പരിശോധിച്ച് പോരായ്മകള്‍ കണ്ടെത്തി ആവശ്യമായ മാറ്റങ്ങള്‍ വരുത്താന്‍ മുനിസിപ്പല്‍ എന്‍ജിനീയറോട് നിര്‍ദേശിക്കുമെന്ന് തത്തംപള്ളി െറസിഡൻറ്സ് അസോസിയേഷന്‍ (ടി.ആര്‍.എ) പ്രസിഡൻറ് തോമസ് മത്തായി കരിക്കംപള്ളിലിനെ ചെയര്‍മാന്‍ അറിയിച്ചു. കിടങ്ങാംപറമ്പ്-കോര്‍ത്തശ്ശേരി റോഡിനെയും കിടങ്ങാംപറമ്പ്-സി.വൈ.എം.എ റോഡിനെയും ബന്ധിപ്പിക്കുന്ന മഠം റോഡി​െൻറ കുറച്ചുഭാഗം മാര്‍ച്ച് രണ്ടിനാണ് റീടാര്‍ ചെയ്തത്. വേണ്ട രീതിയിലല്ല നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടി അന്നുതന്നെ അധികൃതര്‍ക്ക് ടി.ആര്‍.എ കത്ത് നൽകിയിരുന്നു. റോഡി​െൻറ മണ്ണുള്ള വശങ്ങളില്‍ കുറ്റിച്ചെടികള്‍ വളരുന്നത് തടയാനും മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നത് ഒഴിവാക്കാനും ഇഴജന്തുക്കളുടെ ശല്യം അവസാനിപ്പിക്കാനും വീതികുറഞ്ഞ റോഡി​െൻറ ഇരുവശവും മതിലിനോട് ചേര്‍ത്ത് ടാര്‍ ചെയ്യുക, മഴവെള്ളം പെട്ടെന്ന് വാര്‍ന്നുപോകാനും വെള്ളക്കെട്ട്് ഉണ്ടാകാതിരിക്കാനും റോഡി​െൻറ മധ്യഭാഗം അൽപം ഉയര്‍ത്തുക, പെയ്ത്തുവെള്ളം ഒഴുകിപ്പോകാന്‍ വശങ്ങളില്‍ വാഹനങ്ങള്‍ക്ക് തടസ്സമില്ലാത്ത തരത്തിൽ ചെറുപാത്തി നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നുവെങ്കിലും നടപ്പിലാക്കിയില്ല. ഉടൻ നടപ്പാക്കാന്‍ നഗരസഭ ചെയര്‍മാ​െൻറ പ്രതിനിധി ടോമി ജോസഫിനെ ചുമതലപ്പെടുത്തി. പഞ്ചായത്ത് ഓഫിസ് ഉപരോധം 14ന് ചേര്‍ത്തല: കോൺഗ്രസ് കണിച്ചുകുളങ്ങര, മാരാരിക്കുളം വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ 14ന് മാരാരിക്കുളം വടക്ക് പഞ്ചായത്ത് ഓഫിസ് ഉപരോധിക്കും. മാരാരിക്കുളം മുട്ടഗ്രാമം പദ്ധതിയിൽ കർഷകർ ഉൽപാദിപ്പിച്ച കാൽ ലക്ഷത്തോളം കോഴിമുട്ടകൾ നശിപ്പിക്കേണ്ടിവന്ന പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയിൽ പ്രതിഷേധിച്ചാണ് ഉപരോധം. വിപണി വിലയിലും ഉയർന്ന വിലയ്ക്ക് മുട്ട സംഭരിക്കാമെന്ന് കർഷകർക്ക് വാഗ്ദാനം നൽകി വഞ്ചിച്ച പഞ്ചായത്ത് ഭരണസമിതി മാപ്പുപറയണമെന്നാണ് ആവശ്യം. പഞ്ചായത്തി​െൻറ നേതൃത്വത്തിൽ ആരംഭിച്ച പി.ഡി.എസ്, മാരി വസ്ത്ര വിപണി, നീര തുടങ്ങിയവ വൻ പരാജയമായതായും മണ്ഡലം പ്രസിഡൻറുമാരായ ഹരിലാലും കെ.വി. ജോസിയും പറഞ്ഞു. 14ന് രാവിലെ 10ന് കെ.സി. വേണുഗോപാൽ എം.പി ഉപരോധം ഉദ്ഘാടനം ചെയ്യും. പി.കെ. പൊന്നപ്പൻ അധ്യക്ഷത വഹിക്കും. വിദ്യാർഥികളെ അനുമോദിക്കുന്നു ആലപ്പുഴ: കേരള പ്രവാസി ഫെഡറേഷൻ ആലപ്പുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ അതിർത്തിയിലെ സ്കൂളുകളിൽനിന്ന് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർഥികളെയും നൂറുശതമാനം വിജയം കൈവരിച്ച സ്കൂളുകളെയും അനുമോദിക്കും. ഒമ്പതിന് ഉച്ചക്ക് രണ്ടിന് ആലപ്പുഴ റെയ്ബാൻ ഒാഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം മന്ത്രി ഡോ. ടി.എം. തോമസ് െഎസക് ഉദ്ഘാടനം ചെയ്യും. പ്രഥമാധ്യാപകരെ ആദരിക്കലും പ്ലസ് ടു വിദ്യാർഥികൾക്കുള്ള അവാർഡ് വിതരണവും മന്ത്രി പി. തിലോത്തമൻ നിർവഹിക്കും. പ്രവാസി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഇ. ഇസ്മായിൽ മുഖ്യപ്രഭാഷണം നടത്തും. ബി. അൻസാരി അധ്യക്ഷത വഹിക്കും. പി.വി. സത്യനേശൻ, തമ്പി മേട്ടുതറ, കമാൽ എം. മാക്കിയിൽ, വി.ജെ. ആൻറണി, വി.എം. ഹരിഹരൻ, പി.കെ. സദാശിവൻപിള്ള, ജോഷി എബ്രഹാം, നൂറുദ്ദീൻ കുന്നുംപുറം, പി.എച്ച്. ഷരീഫ് എന്നിവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.