ബ്ലോക്ക് പഞ്ചായത്ത്​ അംഗത്തെ അയോഗ്യനാക്കണമെന്ന്​

കുട്ടനാട്: ആരോപണവിധേയനായ ബ്ലോക്ക് പഞ്ചായത്ത് അംഗത്തെ ഭരണപക്ഷം സംരക്ഷിക്കുന്നതായി പ്രതിപക്ഷ അംഗങ്ങൾ വാർത്തസമ്മേളനത്തിൽ ആരോപിച്ചു. വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ എൻ.സി.പി പ്രതിനിധിയായ വെളിയനാട് ബ്ലോക്ക് പഞ്ചായത്തോട് സി.പി.എം നേതൃത്വം നൽകുന്ന ഭരണപക്ഷം മൃദുസമീപനമാണ് സ്വീകരിക്കുന്നത്. കോടതികൾ ഇയാളുടെ ജാമ്യാപേക്ഷ തള്ളിയിട്ടും ഭരണപക്ഷം അമിതപരിഗണന നൽകുകയാണ്. തുടർച്ചയായ മൂന്നു കമ്മിറ്റിയിൽ പങ്കെടുക്കാതിരുന്നാൽ അംഗത്വം നഷ്ടമാകുമെന്ന നിയമം ഭരണക്കാർ കാറ്റിൽപറത്തി. 13 കേസിൽ പ്രതിയായ അംഗത്തിന് വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റി​െൻറ പേരിൽ അവധിയാനുകൂല്യം നൽകിയത് പ്രതിഷേധാർഹമാണ്. കമ്മിറ്റിയിൽ തങ്ങളുടെ വിയോജനക്കുറിപ്പ് മിനിറ്റ്‌സിൽ രേഖപ്പെടുത്താതിരുന്നതും ആവശ്യപ്പെട്ടിട്ടും മിനിറ്റ്സി​െൻറ കോപ്പി നൽകാതിരുന്നതും ജനാധിപത്യവിരുദ്ധമാണ്. പ്രസിഡൻറി​െൻറ നടപടിയിൽ അംഗങ്ങൾ അതൃപ്തി അറിയിച്ചു. നിലവിലെ സാഹചര്യങ്ങൾ സൂചിപ്പിച്ച് കലക്ടർക്ക് പരാതി നൽകിയെങ്കിലും തുടർനടപടി ഉണ്ടായില്ല. തെരഞ്ഞെടുപ്പ് കമീഷന് ഇതുസംബന്ധിച്ച് നൽകിയ പരാതിക്കും ഇതേ അവസ്ഥയായിരുന്നു. വിഷയത്തിൽ അനുകൂല തീരുമാനമുണ്ടാകാൻ കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്ന് പ്രതിപക്ഷ അംഗങ്ങൾ പറഞ്ഞു. പി.ടി. സ്കറിയ, മുൻ പ്രസിഡൻറ് ഇ.വി. കോമളവല്ലി, ആർ. രമാദേവി എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.