യുവാവിന്​ മർദനം: പൊലീസുകാരെ പിരിച്ചുവിടണം- ^സി.പി.​െഎ

യുവാവിന് മർദനം: പൊലീസുകാരെ പിരിച്ചുവിടണം- -സി.പി.െഎ ആലുവ: എടത്തലയിൽ യുവാവിനെ മർദിച്ച പൊലീസുകാരെ സർവിസിൽനിന്ന് പിരിച്ചുവിടണമെന്ന് സി.പി.െഎ. മർദനമേറ്റ ഉസ്മാനെ ആശുപത്രിയിൽ സന്ദർശിച്ചശേഷമാണ് സി.പി.െഎ ജില്ല സെക്രട്ടറി പി. രാജു ഇക്കാര്യം ആവശ്യപ്പെട്ടത്. മർദനത്തിൽ ഉസ്മാ​െൻറ താടിയെല്ലിനും കണ്ണിനും തലയോട്ടിക്കും ഗുരുതര പരിക്കാണുള്ളത്. ആലുവ ജില്ല ആശുപത്രിയിൽ ഹാജരാക്കി ഉസ്മാന് പരിക്കിെല്ലന്ന് റിപ്പോർട്ട് എഴുതി വാങ്ങാനുമുള്ള ശ്രമവും പൊലീസി​െൻറ ഭാഗത്തുനിന്നുണ്ടായി. മർദനം നടത്തിയവരുടെ ചരിത്രം പരിശോധിക്കുമ്പോൾ ഇടതുസർക്കാറിനെയും പൊലീസ് വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിയെയും സമൂഹ മധ്യത്തിൽ അവേഹളിക്കുകയും മോശമായി ചിത്രീകരിക്കുകയും ചെയ്യുക എന്ന ഉദ്ദേശ്യവും ഇതി​െൻറ പിന്നിലുണ്ടെന്നും സി.പി.െഎ നേതാക്കൾ പറഞ്ഞു. ബന്ധപ്പെട്ട അഞ്ച് പൊലീസുകാരെയും പിരിച്ചു വിടുന്നതിനൊപ്പം യുവാവി​െൻറ ചികിത്സക്ക് ആവശ്യമായ തുക ഇവരിൽ നിന്ന് ഈടാക്കുകയും വേണം. സി.പി.ഐ മണ്ഡലം സെക്രട്ടറി എ.ഷംസുദ്ദീൻ, ജില്ല പഞ്ചായത്ത് അംഗം അസ്ലഫ് പാേറക്കാടൻ, ജില്ല കൗൺസിൽ അംഗം പി.നവകുമാർ, മണ്ഡലം അസി.സെക്രട്ടറി എൻ.കെ. കുമാരൻ, ലോക്കൽ സെക്രട്ടറി കെ.എൽ. ജോസ് എന്നിവരും സെക്രട്ടറിക്ക് ഒപ്പമുണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.