എടത്തല സംഭവം: പൊലീസിന്​ വീഴ്​ച പറ്റിയെന്ന്​ ഡിവൈ.എസ്​.പിയുടെ റിപ്പോർട്ട്​

ആലുവ: എടത്തലയിൽ ബൈക്ക് യാത്രികനായ യുവാവിനെ ക്രൂരമായി മർദിച്ച സംഭവത്തിൽ പൊലീസുകാർക്ക് വീഴ്ച പറ്റിയതായി പ്രാഥമിക നിഗമനം. ഇതുസംബന്ധിച്ച് ജില്ല പൊലീസ് മേധാവി രാഹുൽ ആർ. നായർക്ക് ആലുവ ഡിവൈ.എസ്.പി കെ.ബി. പ്രഫുല്ലചന്ദ്രൻ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചു. നിസ്സാരമായി പരിഹരിക്കാവുന്ന വിഷയം കാറിലുണ്ടായിരുന്ന പൊലീസുകാരുടെ പക്വമല്ലാത്ത ഇടപെടൽ മൂലം വിവാദമാക്കുകയായിരുന്നെന്നാണ് റിപ്പോർട്ടിലുള്ളത്. ബൈക്ക് യാത്രികൻ പൊലീസി​െൻറ കൃത്യനിർവഹണം തടസ്സപ്പെടുത്തിയെങ്കിൽ വാഹന നമ്പർ കുറിച്ചെടുത്തശേഷം തുടർ നടപടി സ്വീകരിക്കാമായിരുന്നു. ഇതിന് വിരുദ്ധമായി വൈകാരികമായി ഇടെപട്ടതാണ് സംഘർഷാവസ്‌ഥയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിൽ പൊലീസുകാർക്കെതിരെ കൂടുതൽ കർശന നടപടിക്ക് സാധ്യതയുണ്ട്. ഇതിനിടെ, ഉസ്മാനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചതും പൊലീസുകാർക്കെതിരെ ദുർബല വകുപ്പുകൾ ചേർത്ത് കേസെടുക്കുകയും അവരെ രക്ഷിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്ന് ആക്ഷേപമുണ്ട്. ഇതി​െൻറ ഭാഗമായാണ് ധിറുതിപിടിച്ച് ഉസ്മാനെതിരെ പല വകുപ്പുകൾപ്രകാരം കേസെടുത്ത് അക്കാര്യം പരസ്യപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ പഴയ കേസി​െൻറ കാര്യംകൂടി മാധ്യമങ്ങൾക്ക് നൽകാൻ ഒരുവിഭാഗം വ്യഗ്രത കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.