കുട്ടനാട്: കുട്ടനാട്ടിലെ കാര്‍ഷിക വായ്പ തട്ടിപ്പ് കേസിലെ പ്രതിയും വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ റോജോ ജോസഫിനെ ബ്ലോക്ക് പ്രസിഡൻറും സെക്രട്ടറിയും സംരക്ഷിക്കുന്നുവെന്നാരോപിച്ച് യു.ഡി.എഫ് പാര്‍ലമെൻററി പാര്‍ട്ടി അംഗങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും കുത്തിയിരുപ്പ് സമരം നടത്തി. നാലുമാസമായി ബ്ലോക്ക് പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാത്ത റോജോക്ക് ഏപ്രിലിലെ യോഗത്തില്‍നിന്ന് അവധി നല്‍കിയത് അനധികൃതമായാണെന്നും നേതാക്കള്‍ ആരോപിച്ചു. റോജോയെ സംരക്ഷിക്കാൻ തെരഞ്ഞെടുപ്പ് കമീഷനെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന റിപ്പോര്‍ട്ട് നല്‍കിയ നടപടി പ്രതിഷേധാര്‍ഹമാണ്. ഡി.സി.സി മുൻ പ്രസിഡൻറ് എ.എ. ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. പാര്‍ലമെൻററി പാര്‍ട്ടി നേതാവ് പി.ടി. സ്‌കറിയ അധ്യക്ഷത വഹിച്ചു. എം.എന്‍. ചന്ദ്രപ്രകാശ്, അലക്‌സ് മാത്യു, ജോസഫ് ചേക്കോടൻ ഇ.വി. കോമളവല്ലി, ബോബന്‍ തയ്യില്‍, ആര്‍. രമാദേവി, ശശി ചെമ്പിലകം, എന്‍.സി. ബാബു എന്നിവര്‍ സംസാരിച്ചു. കുടുംബ കലഹം; യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു തുറവൂർ: കുടുംബകലഹത്തെ തുടർന്ന് യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. മാതാവിനും ബന്ധുവിനും പൊള്ളലേറ്റു. യുവാവിനൊപ്പം ഇറങ്ങിപ്പോയ സഹോദരി, മാതാവിനെ ഫോണിൽ വിളിച്ചെന്ന പേരിൽ സഹോദരൻ പാചകവാതക സിലണ്ടർ തുറന്നുവിട്ട് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. കോടംതുരുത്ത് പഞ്ചായത്ത് ഒന്നാം വാർഡ് ചങ്ങരം പുതുശേരി ഔസേപ്പിെൻറ ഭാര്യ ജെസി (45), മകൻ ജിതിൻ (26), ഔസേപ്പിെൻറ സഹോദരിപുത്രൻ ടിനു (22) എന്നിവരെയാണ് പൊള്ളലേറ്റ് എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബുധനാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ഒരുമാസം മുമ്പാണ് ജിതിെൻറ സഹോദരി മറ്റൊരു യുവാവിനെ വിവാഹം കഴിച്ചത്. ബുധനാഴ്ച മാതാവിനെ സഹോദരി ഫോണിൽ വിളിച്ചെന്ന പേരിലായിരുന്നു ആത്മഹത്യ ശ്രമം. അരൂരിൽനിന്ന് അഗ്നിശമനസേന എത്തിയാണ് തീയണച്ചത്. കുത്തിയതോട് സി.ഐ എം. സുധിലാൽ, എസ്.ഐ ടി.ജി. മധു എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തി. വിദ്യാർഥി സംഘട്ടനം; ഒരാൾക്ക് കുത്തേറ്റു ആലപ്പുഴ: തത്തംപള്ളി സ്കൂളിലെ വിദ്യാർഥി സംഘട്ടനത്തിൽ ഒരാൾക്ക് കുത്തേറ്റു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു. നോർത് പൊലീസ് സ്ഥലത്തെത്തിയാണ് വിദ്യാർഥിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജാശുപത്രിയിലും എത്തിച്ചത്. ഇയാൾ അപകടനില തരണം ചെയ്തതായാണ് അറിയുന്നത്. സ്കൂളിന് പുറത്തുവെച്ചായിരുന്നു സംഭവമെന്നും കുട്ടികൾ തമ്മിലുള്ള പ്രശ്നമാണ് ആക്രമണത്തിൽ കലാശിച്ചതെന്നും പൊലീസ് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.