വിലക്കയറ്റം പിടിച്ചുനിർത്താൻ റമദാൻ മെട്രോ വിപണി

ആലപ്പുഴ: ഉത്സവാഘോഷവേളയിൽ വിലക്കയറ്റം പിടിച്ചുനിർത്താനായി സപ്ലൈകോ ആവിഷ്‌കരിച്ച റമദാൻ മെട്രോ ഫെയറിന് ആലപ്പുഴയിൽ തുടക്കമായി. 16 ഇനം നിത്യോപയോഗ സാധനങ്ങൾക്ക് പൊതുവിപണിയേക്കാൾ 30 ശതമാനം വരെ വിലക്കിഴിവ് കിട്ടും. ജൂൺ 14 വരെയാണ് വിപണികൾ പ്രവർത്തിക്കുക. ഈ സർക്കാർ അധികാരമേറ്റശേഷം സബ്‌സിഡി നിരക്കിലുള്ള ഒരു നിത്യോപയോഗ സാധനത്തിനും സപ്ലൈകോ വില കൂട്ടിയിട്ടില്ലെന്ന് ഫെയർ ഉദ്ഘാടനം ചെയ്ത ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാൽ ചൂണ്ടിക്കാട്ടി. നഗരസഭ ഉപാധ്യക്ഷ ബീന കൊച്ചുബാവ അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ നേതാവ് ഡി. ലക്ഷ്മണൻ ആദ്യവിൽപന നടത്തി. കൗൺസിലർ എ.എം. നൗഫൽ, മുസ്ലിം ലീഗ് ജില്ല കമ്മിറ്റി പ്രസിഡൻറ് എ.എം. നസീർ, കേരള കോൺഗ്രസ് ബി ജില്ല കമ്മിറ്റി പ്രസിഡൻറ് ജോണി മുക്കം, സപ്ലൈകോ മേഖല മാനേജർ ബെന്നി ജോസഫ് തുടങ്ങിയവർ പങ്കെടുത്തു. മേളയിൽ സബ്‌സിഡി നിരക്കിൽ വിതരണം ചെയ്യുന്ന 16 ഇനങ്ങളുടെ വിലവിവരപ്പട്ടിക ഇനി പറയുന്നു. (ബ്രാക്കറ്റിൽ പൊതുവിപണി വില)- ജയ അരി-25.00 (35.00), മട്ട അരി- 24.00 (45.00), പച്ചരി-23.00 (32.00), പഞ്ചസാര 22.00 (35.00), കടല- 43.00 (60.00), വൻപയർ- 45.00 (65.00), ചെറുപയർ-60.00 (85.00), തുവരപ്പരിപ്പ്-60.00 (72.00), മുളക്-67.00 (120.00), മല്ലി- 65.00 (80.00), കടുക്- 5.40 (9.00), ജീരകം-20.30 (35.00), വെളിച്ചെണ്ണ (ശബരി) ഒരു ലിറ്റർ 90.00 (210.00), വെളിച്ചെണ്ണ ശബരി 500 മില്ലി- 46.00(110.00).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.