മഴക്കാല രോഗങ്ങൾക്കെതിരെ കരുതൽ എടുക്കണം

ആലപ്പുഴ: ജില്ലയിൽ ഡെങ്കിപ്പനി, എലിപ്പനി, വയറിളക്കരോഗങ്ങൾ തുടങ്ങിയ പകർച്ചവ്യാധികൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലായതിനാൽ ജനങ്ങൾ മുൻകരുതൽ എടുക്കണമെന്ന് ജില്ല മെഡിക്കൽ ഓഫിസർ അറിയിച്ചു. വെള്ളിയാഴ്ചകളിൽ സ്‌കൂളുകളിലും ശനിയാഴ്ചകളിൽ ഓഫിസുകളിലും ഞായറാഴ്ചകളിൽ വീടുകളിലും കൊതുക് ഉറവിടങ്ങൾ നശിപ്പിച്ച് ഡ്രൈഡേ ആചരിക്കണം. പൊട്ടിയ പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ, ചിരട്ടകൾ, ടയറുകൾ, പ്ലാസ്റ്റിക് കവറുകൾ, മുട്ടത്തോടുകൾ, വീടി​െൻറ ടെറസ്, സൺഷെയ്ഡ്, ഫ്രിഡ്ജിലെ ട്രേ, ചെടിച്ചട്ടികൾ, മരപ്പൊത്തുകൾ, കുറ്റികൾ, പ്ലാസ്റ്റിക് ഷീറ്റി​െൻറ മടക്കുകൾ, റബർ തോട്ടത്തിലെ ചിരട്ടകൾ എന്നിവയിൽ കെട്ടിനിൽക്കുന്ന മഴവെള്ളത്തിൽ ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകും. ഇത്തരം ഉറവിടങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തണം. ശുദ്ധജല സംഭരണി, കുടിവെള്ളം സംഭരിച്ചുവെക്കുന്ന പാത്രങ്ങൾ എന്നിവ കൊതുക് കടക്കാത്ത രീതിയിൽ അടച്ചുസൂക്ഷിക്കണം. എലിപ്പനി പ്രതിരോധിക്കാൻ മലിനജലവുമായി സമ്പർക്കമില്ലാതെ ശ്രദ്ധിക്കണം. ഉണ്ടായാൽ സോപ്പുപയോഗിച്ച് വൃത്തിയായി കഴുകി ആരോഗ്യകേന്ദ്രത്തിൽനിന്ന് ലഭിക്കുന്ന പ്രതിരോധ ഗുളിക കഴിക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക, ആഹാരത്തിനു മുമ്പും മലവിസർജന ശേഷവും കൈ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക. തുറന്നുെവച്ചതും പഴകിയതുമായ ആഹാരം കഴിക്കാതിരിക്കുക, പനിയുണ്ടായാൽ അടുത്തുള്ള ആരോഗ്യകേന്ദ്രങ്ങളിലോ ആശുപത്രികളിലോ ചികിത്സ തേടുക തുടങ്ങിയവ ശ്രദ്ധിക്കണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.