കറ്റാനം: വെള്ളം ഒഴുകിപ്പോകാൻ പൂർണ സൗകര്യം ഒരുക്കാതെയുള്ള അശാസ്ത്രീയ ഒാടനിർമാണം വെള്ളക്കെട്ടിനും വ്യാപക കൃഷിനാശത്തിനും വഴിെയാരുക്കി. തഴവാമുക്ക്-ചൂനാട് റോഡിൽ ചൂനാട് ചന്തയുടെ ഭാഗത്ത് നിർമിച്ച ഒാടയാണ് പരിസ്ഥിതിക്ക് േദാഷം ക്ഷണിച്ചുവരുത്തി ഗുരുതര ആരോഗ്യ പ്രശ്നങ്ങൾക്ക് കാരണമായത്. പുതിയ ഒാടയിലൂടെ വള്ളികുന്നം പഞ്ചായത്തിലെ ചൂനാട് ഭാഗത്തുനിന്നുള്ള വെള്ളം ഭരണിക്കാവ് പഞ്ചായത്തിലെ ഇലിപ്പക്കുളം 14ാം വാർഡിെൻറ അതിർത്തിയിലാണ് എത്തിച്ചേരുന്നത്. ഇവിടെനിന്ന് ഒഴുകിപ്പോകാനുള്ള സൗകര്യം ഏർപ്പെടുത്താതിരുന്നതാണ് വലിയ വെള്ളക്കെട്ടിന് കാരണമായത്. ചൂനാട് ചന്തയുടെ ഭാഗത്തുനിന്ന് പടിഞ്ഞാറോട്ട് ഒഴുകിയിരുന്ന നിലവിലുള്ള ശാസ്ത്രീയമായ ഒാട ഒഴിവാക്കിയാണ് വടക്കേ ജങ്ഷന് പടിഞ്ഞാറുവശം വരെ ഒരാഴ്ച മുമ്പ് പുതിയ ഒാട നിർമിച്ചത്. വടക്കേ ജങ്ഷനിൽനിന്ന് പടിഞ്ഞാറോട്ടുള്ള ചെറിയ ഒാട മാലിന്യവും കാടും കയറി ഏറെ നാളായി അടഞ്ഞുകിടക്കുകയാണ്. ഇതുവഴി വെള്ളം ഒഴുകുന്നതിനുള്ള സൗകര്യങ്ങളൊന്നും അധികൃതർ ഉറപ്പുവരുത്തിയില്ല. നിലവിലുള്ള വെള്ളംതന്നെ ഒഴുകാതിരിക്കുന്ന സാഹചര്യത്തിൽ കനത്ത മഴയിൽ പുതിയ ഒാടയിലൂടെ കൂടുതൽ വെള്ളം കൂടി ഒഴുകിയെത്തിത്തുടങ്ങിയത് പരിസരവാസികളുടെ ജീവിതംതന്നെ ദുസ്സഹമാക്കിയിരിക്കുകയാണ്. ഒഴുകാൻ സൗകര്യമില്ലാതെ പുരയിടങ്ങളിൽ വെള്ളം കെട്ടിനിന്ന് വ്യാപകമായി കൃഷിയും നശിച്ചിട്ടുണ്ട്. പരിസരങ്ങളെല്ലാം വെള്ളക്കെട്ടിലായതോടെ നിരവധി വീട്ടുകാരാണ് ദുരിതത്തിലായത്. നഗരൂർ അബ്ദുൽ ഖാദർ, തട്ടക്കാട്ടുതറയിൽ സുകുമാരപിള്ള, സുപ്രഭാതത്തിൽ ഭാസ്കരൻ നായർ, തട്ടക്കാട്ടുതറയിൽ അജയകുമാർ എന്നിവരുടെ കൃഷികളും പൂർണമായി നശിച്ചു. വാഴ, കുരുമുളക് തുടങ്ങിയവയാണ് നശിച്ചത്. ഇലങ്കത്തിൽ ജങ്ഷനിൽനിന്ന് പടിഞ്ഞാറോട്ടുള്ള ഒാടയിലൂടെ വെള്ളം ഒഴുകാനുള്ള സൗകര്യം ഒരുക്കാതെയുള്ള പുതിയ നിർമാണത്തിനെതിരെ പ്രതിഷേധം ഉയരുകയാണ്. കാലവർഷം ഇൗ രീതിയിൽ തുടർന്നാൽ പരിസരത്തെ ജനങ്ങൾക്ക് വീടുകളിൽ താമസിക്കാൻ കഴിയാതാകുമെന്ന് ചൂണ്ടിക്കാണിക്കുന്നു. വിഷയത്തിന് പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകിയതായി പഞ്ചായത്ത് അംഗം ഫസൽ നഗരൂർ പറഞ്ഞു. മെറിറ്റ് അവാർഡ് വിതരണം കായംകുളം: വ്യാപാരി വ്യവസായി സമിതി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മെറിറ്റ് അവാർഡ് വിതരണവും ഇഫ്താർ സംഗമവും നഗരസഭ ചെയർമാൻ എൻ. ശിവദാസൻ ഉദ്ഘാടനം ചെയ്തു. സമിതി പ്രസിഡൻറ് ഇ.എ. സമീർ അധ്യക്ഷത വഹിച്ചു. സ്പിന്നിങ് മിൽ ചെയർമാൻ എം.എ. അലിയാർ അവാർഡുകൾ വിതരണം ചെയ്തു. സി.പി.എം ഏരിയ സെക്രട്ടറി പി. അരവിന്ദാക്ഷൻ, ഒ. അഷ്റഫ്, ടി.വി. ബൈജു. നമ്പലശ്ശേരി ഷാഹുൽ ഹമീദ്, എ.എ. വാഹിദ്, ഐ. ഹസൻകുഞ്ഞ്, ലീല ഗോകുൽ, ടി.എ. നാസർ, എൻ. ശിവൻപിള്ള, ജെ.കെ. നിസാം, ആർ. അജയകുമാർ, സതീഷ് പാലിശ്ശേരി, എ.എ. ഹഖ്, എം.എ. സമദ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.