മുഹമ്മ: ജില്ല മെഡിക്കൽ ഓഫിസിെൻറ (ആരോഗ്യം) നേതൃത്വത്തിൽ ജില്ലതല നടത്തി. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പ്രഭ മധു ഉദ്ഘാടനം ചെയ്തു. തണ്ണീർമുക്കം പഞ്ചായത്ത് പ്രസിഡൻറ് പി.എസ്. ജ്യോതിസ് അധ്യക്ഷത വഹിച്ചു. ജില്ല മെഡിക്കൽ ഓഫിസർ ഡോ. ഡി. വസന്തദാസ് മുഖ്യപ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്പെക്ടർമാരായ അജിത്ത് കുമാർ, പി. തങ്കച്ചൻ, സുനീർ, മിനി, ആരോഗ്യ പ്രവർത്തകർ, ആശ പ്രവർത്തകർ, ത്രിതല പഞ്ചായത്ത് സമിതികളിലെ ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് നടന്ന സെമിനാറിൽ ആലപ്പുഴ മെഡിക്കൽ കോളജ് കമ്യൂണിറ്റി മെഡിസിനിലെ ഡോ. വി.എസ്. വിശ്വകല, തണ്ണീർമുക്കം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഡോ. സി. ജയന്തി, ടെക്നിക്കൽ അസിസ്റ്റൻറ് കെ. ഷാജി, സി.പി.എച്ച് ഇൻചാർജ് ടി.കെ. സരിതകുമാരി തുടങ്ങിയവർ ക്ലാസ് നയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.