മൂവാറ്റുപുഴ: നോമ്പുതുറ സമയത്തടക്കം കാവുങ്കര മേഖലയിലെ അപ്രഖ്യാപിത വൈദ്യുതി മുടക്കത്തിനെതിരെ പ്രതിഷേധം ശക്തമായി. വ്യാപക പരാതി ഉയർന്നിട്ടും ഒരു നടപടിയും സ്വീകരിക്കാൻ അധികൃതർ തയാറായിട്ടില്ല. ശാശ്വത പരിഹാരം ഉദ്യോഗസ്ഥതലത്തിൽനിന്ന് ഉണ്ടായില്ലെങ്കിൽ കാവുങ്കര വൈദ്യുതി സെക്ഷൻ ഓഫിസ് ഉപരോധമടക്കമുള്ള സമരപരിപാടികൾ ആരംഭിക്കുമെന്ന് വെൽഫെയർ പാർട്ടി മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻറ് അബ്ദുൽ സലാം, സെക്രട്ടറി സജാദ് സഹീർ എന്നിവർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.