സിഗ്​നൽ ലൈറ്റ് സ്ഥാപിച്ചതിലെ പിഴവ്; അപകടം പതിവാകുന്നു

കൂത്താട്ടുകുളം: സെൻട്രൽ കവലയിൽ സിഗ്്നൽ ലൈറ്റ് സ്ഥാപിച്ചതിലെ പിഴവുമൂലം വാഹനാപകടങ്ങൾ നിത്യസംഭവമായി. ഞായറാഴ്ച ഓട്ടോയും ബൈക്കും കൂട്ടിയിടിച്ചു. കോട്ടയം ഭാഗത്തുനിന്ന് വരുന്നവർക്ക് കോഴിപ്പിള്ളി ഭാഗത്തേക്ക് തിരിയാൻ സിഗ്്നൽ സംവിധാനം ഇല്ലാത്തതാണ് അപകടങ്ങൾക്ക് കാരണം. സിഗ്്നൽ സംവിധാനം കുറ്റമറ്റതാക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്. നഗരസഭ അധികാരികൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപെടുത്തി അവശ്യ നടപടി സ്വീകരിക്കണം. സിഗ്്നൽ സംവിധാനം കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ കഴിയാത്തപക്ഷം മഞ്ഞ ലൈറ്റ് മാത്രം സ്ഥാപിക്കുന്നതാണ് അപകടം ഒഴിവാക്കുന്നതിന് പരിഹാരമെന്നും നാട്ടുകാർ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.