മൂവാറ്റുപുഴ: കൂടിക്കാഴ്ച കഴിഞ്ഞിട്ടും കണ്ടിൻജൻസി ജീവനക്കാരെ നിയമിക്കാതെ മഴക്കാലപൂർവ ശുചീകരണപ്രവർത്തനങ്ങൾ അട്ടിമറിച്ചതിൽ പ്രതിഷേധിച്ച് മൂവാറ്റുപുഴ നഗരസഭ സെക്രട്ടറിയെ പ്രതിപക്ഷ കൗൺസിലർമാർ തടഞ്ഞുെവച്ചു. ശുചീകരണ തൊഴിലാളികളെ നിയമിക്കണമെന്നും ശുചീകരണ തൊഴിലാളികളെ മുഴുവൻ ജോലിക്ക് ഇറക്കണമെന്നും ഡ്രൈവർ തസ്തികയിലേക്ക് എംപ്ലോയ്മെൻറിൽനിന്ന് നിയമനം നടത്തണമെന്നുമാവശ്യപ്പെട്ടാണ് പ്രതിപക്ഷ നേതാവ് കെ.എ. അബ്ദുൽ സലാം, സി.എം. ഷുക്കൂർ എന്നിവരുടെ നേതൃത്വത്തിൽ സെക്രട്ടറിയെ തടഞ്ഞത്. നഗരസഭയിലെ 13 കണ്ടിൻജൻസി ജീവനക്കാർ വിരമിച്ചിട്ട് മാസങ്ങളായി. തൊഴിലാളികളുടെ കുറവുമൂലം ശുചീകരണ പ്രവർത്തനങ്ങൾ മുഴുവൻ താളം തെറ്റി. മഴക്കാല ശുചീകരണ പ്രവർത്തനങ്ങളും നടന്നില്ല. തെരുവോരങ്ങൾ മാലിന്യക്കൂമ്പാരമായി. കൊതുകുശല്യം രൂക്ഷമായതോടെ നഗരത്തിലാദ്യമായി ഒരാൾക്ക് മന്ത് സ്ഥിരീ കരിക്കുകയും ചെയ്തു. ഡെങ്കിയടക്കം പടർന്നുപിടിക്കുന്ന സാഹചര്യമാണ്. ഈ പ്രശ്നങ്ങളെല്ലാം നിലനിൽക്കുമ്പോൾ തൊഴിലാളികളില്ലെന്ന പേരിൽ പല ഭാഗങ്ങളിലും ശുചീകരണപ്രവർത്തനങ്ങൾ നിർത്തിെവച്ചിരിക്കുകയാെണന്ന് പ്രതിപക്ഷ അംഗങ്ങൾ കുറ്റപ്പെടുത്തി. എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽനിന്ന് നൽകിയ ലിസ്റ്റ് അനുസരിച്ച് കണ്ടിൻജൻസി ജീവനക്കാരുടെ കൂടിക്കാഴ്ച കഴിഞ്ഞിട്ട് മൂന്നുമാസം പിന്നിട്ടു. എന്നിട്ടും തൊഴിലാളികളെ നിയമിക്കാത്തത് വീതംവെപ്പുമായി ബന്ധപ്പെട്ട് ഭരണകക്ഷിയായ സി.പി.എം, സി.പി.ഐ പാർട്ടികൾ തമ്മിലുള്ള തർക്കത്തെത്തുടർന്നാണെന്ന് പ്രതിപക്ഷം ആരോപിച്ചു. വ്യാപാര കേന്ദ്രമായ കാവുങ്കര, ആശ്രമം ബസ് സ്റ്റാൻഡ് പരിസരം, സ്റ്റേഡിയം, മാർക്കറ്റ് ബസ് സ്റ്റാൻഡ്, ആരക്കുഴ കവല, കോളജ് പടി തുടങ്ങിയ പ്രദേശങ്ങളിൽ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം വമിക്കുകയാണ്. ഇവിടങ്ങളിൽ ശുചീകരണം നടത്താതെ വൃത്തിയുള്ള സ്ഥലങ്ങളിൽ ശുചീകരണം നടത്തി ഫോട്ടോ എടുക്കലാണ് നടത്തുന്നതെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. പ്രശ്നങ്ങൾ പരിഹരിച്ച് മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ ഉടൻ നടത്താമെന്ന് ഉറപ്പുനൽകിയതോടെയാണ് പ്രതിപക്ഷം ഉപരോധം അവസാനിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.