വിദ്യാദീപ്തി പ്രതിഭ സംഗമം; ഉന്നത വിജയം നേടിയവരെ ആദരിക്കും

മൂവാറ്റുപുഴ: എല്‍ദോ എബ്രഹാം എം.എല്‍.എയുടെ നേതൃത്വത്തില്‍ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ വിദ്യാദീപ്തിയുടെ ആഭിമുഖ്യത്തില്‍ നടക്കുന്ന പ്രതിഭ സംഗമവും പുരസ്‌കാര സമര്‍പ്പണവും ജൂലൈ ആദ്യവാരത്തില്‍ മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടക്കും. പദ്ധതിയുടെ ഭാഗമായി മൂവാറ്റുപുഴ നിയോജക മണ്ഡലം നിവാസികളായ എസ്.എസ്.എല്‍.സി, പ്ലസ് ടു, ബോര്‍ഡ് പരീക്ഷകളില്‍ സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, സംസ്ഥാന സിലബസുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്‍കും. 100 ശതമാനം വിജയം നേടിയ സ്‌കൂളുകളെയും മറ്റു മേഖലകളില്‍ തിളക്കമാര്‍ന്ന വിജയം വരിച്ച വ്യക്തികളെയും അനുമോദിക്കും. നിയോജക മണ്ഡലത്തിലെ സ്‌കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്ക് പുറമെ നിയോജക മണ്ഡലത്തിലെ സ്ഥിര താമസക്കാരും എന്നാല്‍, മൂവാറ്റുപുഴ നിയോജകമണ്ഡലത്തിന് പുറത്തുള്ള സ്‌കൂളുകളില്‍ പഠിച്ച് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ കുട്ടികള്‍ക്കും അവാര്‍ഡിന് അപേക്ഷിക്കാവുന്നതാണ്. വിദ്യാര്‍ഥികള്‍ ബന്ധപ്പെട്ട രേഖകളും ഫോട്ടോയും ഇൗ മാസം 15നകം മൂവാറ്റുപുഴ ബി.ആര്‍.സിയില്‍ നല്‍കണം. മൂവാറ്റുപുഴ ബി.ആര്‍.സിയില്‍ നടന്ന ആലോചന യോഗം എല്‍ദോ എബ്രഹാം എം.എല്‍.എ ഉദ്ഘാടനം ചെയ്തു. വിദ്യാദീപ്തി ചെയര്‍മാന്‍ എന്‍. അരുണ്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് പായിപ്ര കൃഷ്ണന്‍, വിദ്യാദീപ്തി കോഓഡിനേറ്റര്‍ സി.ആര്‍. ജനാര്‍ദനന്‍, എ.ഇ.ഒ പി.എൻ. അനിത, ബി.പി.ഒ രമാദേവി എന്‍.ജി. വിദ്യാദീപ്തി കമ്മിറ്റി അംഗങ്ങളായ ഉല്ലാസ് ചാരുത, കെ.എസ്. ബിജോയി, മുജീബ് റഹ്മാന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.