'നമ്മുടെ കുട്ടി' പദ്ധതിക്ക് തുടക്കം

പാമ്പാക്കുട: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമായ 'എ​െൻറ പാമ്പാക്കുട'വാട്സ്ആപ് കൂട്ടായ്മ നടപ്പാക്കുന്ന 'നമ്മുടെ കുട്ടി'വിദ്യാഭ്യാസ സഹായപദ്ധതിക്ക് തുടക്കമായി. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുടെയും മാറാരോഗംകൊണ്ട് ദുരിതമനുഭവിക്കുന്ന കുട്ടികളുടെയും മുഴുവൻ വിദ്യാഭ്യാസച്ചെലവും പദ്ധതി വഴി കൂട്ടായ്‌മ ഏറ്റെടുക്കും. കൂടാതെ ഈ വർഷം എസ്.എസ്.എൽ.സി പരീക്ഷയിൽ മികച്ച വിജയം നേടിയ രണ്ട് നിർധന വിദ്യാർഥിനികളുടെ തുടർന്നുള്ള പഠനച്ചെലവും ഏറ്റെടുത്തു. ഇതുവരെയുള്ള അപേക്ഷകളുടെ അടിസ്ഥാനത്തിൽ സ്കൂൾ തലത്തിൽ പഠിക്കുന്ന 10 കുട്ടികളുടെ ഈ വർഷത്തെ മുഴുവൻ പഠനച്ചെലവും ഏറ്റെടുത്തതായി കൂട്ടായ്മ ചെയർമാൻ ജിനു സി. ചാണ്ടി പറഞ്ഞു. പഞ്ചായത്തിലെ മുഴുവൻ സ്‌കൂളും ഉൾപ്പെടുത്തി അധ്യാപകർ നിർദേശിക്കുന്ന വിദ്യാർഥികളുടെ ജീവിത സാഹചര്യം പരിശോധിച്ച് ആവശ്യമെങ്കിൽ ഉടനടി സഹായം എത്തിക്കാനുള്ള നടപടിയും നടപ്പാക്കും. മരത്തിൽനിന്ന് വീണ് നട്ടെല്ലിന് ഗുരുതരായ പരിക്കേറ്റ് മൂന്നുവർഷമായി പൂർണമായും കിടപ്പിലായ പാമ്പാക്കുട പഞ്ചായത്ത് എട്ടാം വാർഡിലെ മാരിയിൽ ബാബുവി​െൻറ വീട്ടിൽ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സുമിത് സുരേന്ദ്രൻ നിർവഹിച്ചു. വാർഡ് മെംബർ ജിജോ കെ. മാണി അധ്യക്ഷത വഹിച്ചു. ഭാരവാഹികളായ സിബി ജോളി, എൽദോ പി. ബാബു, സുഭാഷ് മാർക്കോസ്, പി.എസ്. പ്രസാദ്‌, ജോസ് ഓണക്കൂർ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.