മൂവാറ്റുപുഴ: വിരമിക്കുന്ന സഹപ്രവർത്തകക്ക് സമരപ്പന്തലിൽ യാത്രയയപ്പ് നൽകി തപാൽ ജീവനക്കാർ. ഗ്രാമീണ തപാൽ ജീവനക്കാരുടെ ശമ്പളവർധന ആവശ്യപ്പെട്ട് നടക്കുന്ന പണിമുടക്ക് സമരം രണ്ടാഴ്ച പിന്നിടുന്നതിനിടയിലാണ് മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫിസിന് മുന്നിലെ സമരപ്പന്തൽ അപൂർവ മുഹൂർത്തത്തിന് സാക്ഷ്യം വഹിച്ചത്. കഴിഞ്ഞ ദിവസം വിരമിച്ച പാമ്പാക്കുട പോസ്റ്റ് മാസ്്റ്റർ ജി. ഗീതാകുമാരിക്കാണ് സമരപ്പന്തലിൽ സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയത്. യാത്രയയപ്പ് യോഗം യൂനിയൻ അസിസ്റ്റൻറ് സെക്രട്ടറി ജി. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. രമേശ് എം. കുമാർ അധ്യക്ഷത വഹിച്ചു. കെ.എ. വിപിന ചന്ദ്രൻ, കെ.എ. ശങ്കരനാരായണൻ, കെ.ജി. ബാബു, ദീപു വി. ഗോപി, ദീപു ദിവാകരൻ, പി.വി. മോഹനൻ, എം.കെ. കുഞ്ഞപ്പൻ, ബേബി കുര്യാക്കോസ്, സി.എ. സോമൻ, ശ്രീജിത് എസ്. നായർ, സി.പി. മധുമോഹനൻ, കെ.ജി. അനൂപ്, വി.ആർ. സരസൻ, വി.ജെ. തോമസ് എന്നിവർ സംസാരിച്ചു. വി.ജെ. ബിന്ദു സ്വാഗതവും പി.വി. ജോൺസൺ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.