അനിശ്ചിതകാല പണിമുടക്ക്; കടയിരുപ്പിൽ സംഘർഷം

കോലഞ്ചേരി: സിന്തൈറ്റ് കമ്പനിയിൽ സി.ഐ.ടി.യു തൊഴിലാളികൾ ആരംഭിച്ച അനിശ്ചിതകാല പണിമുടക്ക് സമരത്തെ തുടർന്ന് കടയിരുപ്പിൽ സംഘർഷം. ലേബർ കമീഷണറുടെ സാന്നിധ്യത്തിൽ ഉണ്ടാക്കിയ ഒത്തുതീർപ്പ് വ്യവസ്ഥകൾ മാനേജ്മ​െൻറ് ലംഘിച്ചുവെന്ന് ആരോപിച്ചാണ് തൊഴിലാളികൾ ശനിയാഴ്ച രാത്രി മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചത്. കമ്പനിയിൽ നേരേത്ത നടന്ന സമരത്തിൽ പങ്കെടുത്ത 18 തൊഴിലാളികളെ സ്ഥലംമാറ്റുകയും മറ്റൊരാളെ അന്യായമായി സസ്പെൻഡ് ചെയ്യുകയുമായിരുന്നെന്നാണ് തൊഴിലാളികൾ ആരോപിക്കുന്നത്. ഇതിനെ തുടർന്നാണ് പണിമുടക്ക് ആരംഭിച്ചത്. പണിമുടക്കിയ ജീവനക്കാർ കമ്പനിയിൽ ജോലിക്കെത്തിയ മറ്റ് തൊഴിലാളികെളയും തടഞ്ഞു. ഇതോടെ തിങ്കളാഴ്ച രാവിലെ കടയിരുപ്പ് ജങ്ഷനിൽ നേരിയ സംഘർഷമുണ്ടായി. പണിമുടക്കിയ തൊഴിലാളികൾ റോഡ് ഉപരോധിച്ചതിനെ തുടർന്ന് കോലഞ്ചേരി-പെരുമ്പാവൂർ റോഡിൽ ഗതാഗതവും തടസ്സപ്പെട്ടു. പ്രശ്നപരിഹാരത്തിന് കലക്ടർ ചർച്ചക്ക് വിളിച്ചെങ്കിലും ഇരു കൂട്ടരും തങ്ങളുടെ വാദഗതിയിൽ ഉറച്ചുനിന്നതിനാൽ തീരുമാനമാകാതെ പിരിഞ്ഞു. തൊഴിലാളികൾക്കെതിരായ നടപടി പുനഃപരിശോധിക്കുന്നതുവരെ സമരം തുടരാനാണ് സി.ഐ.ടി.യു തീരുമാനം. എന്നാൽ, സമരത്തെ നേരിടാൻ ലോക്കൗട്ട് ഭീഷണിയുമായി മാനേജ്മ​െൻറും രംഗത്തുണ്ട്. വിവാഹം കോലഞ്ചേരി: നിരപ്പാമല കുയിലുമുട്ടത്തില്‍ കെ.പി. ജോണി​െൻറയും മോളിയുടെയും മകന്‍ മാത്യൂസും മണ്ണത്തൂര്‍ ചിറപ്പുറത്ത് ബേബിയുടെയും സാറയുടെയും മകള്‍ ജിന്‍സിയും വിവാഹിതരായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.